2019 January 16 Wednesday
ഉള്ളില്‍ തട്ടിയുള്ള പ്രാര്‍ത്ഥന ചുണ്ടുകള്‍ കൊണ്ടുള്ള ഏറ്റുപറച്ചിലല്ല. അന്തര്‍മണ്ഡലത്തില്‍ നിന്നുള്ള തീവ്രാഭിലാഷമത്രെ.

തിയേറ്ററില്‍ പത്തുവയസുകാരിയ്ക്കു നേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

മലപ്പുറം: എടപ്പാളിലെ സിനിമാ തിയേറ്ററില്‍ വെച്ച് പത്തു വയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ പ്രതി കസ്റ്റഡിയില്‍. പാലക്കാട് തൃത്താല സ്വദേശി  മൊയ്തീന്‍കുട്ടിയാണ്‌ അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

ഏപ്രില്‍26ന് പൊലിസില്‍ വിവരമറിയിച്ചിരുന്നെങ്കിലും പൊലിസ് ഇതുവരെയും കേസെടുത്തിരുന്നില്ല. ഏപ്രില്‍ 18 നാണ് സംഭവം നടന്നത്. കുട്ടിയ്‌ക്കൊപ്പം 40 വയസു പ്രായം തോന്നുന്ന ഒരു സ്ത്രീയും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. തിയേറ്ററിലെ സി.സി.ടി.വിയിലാണ് സംഭവം പതിഞ്ഞത്. തിയേറ്റര്‍ അധികൃതര്‍ ഈ ദൃശ്യം ചൈല്‍ഡ് ലൈനിന്റെയും ചാനലിന്റെയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.