2020 February 26 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മലപ്പുറത്ത് ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന വ്യാജ പ്രചരണം: ബി.ജെ.പി എം.പിക്കെതിരേ കേസെടുത്തു

 

മലപ്പുറം: മലപ്പുറത്തെ കുറ്റിപ്പുറത്ത് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന തെറ്റിധരിപ്പിക്കുന്ന വാര്‍ത്ത ട്വീറ്റ് ചെയ്ത കര്‍ണാടക ചിക്ക്മംഗളൂര്‍ എം.പിയും ബി.ജെ.പി നേതാവുമായ ശോഭാ കരന്ദ്‌ലജെയ്‌ക്കെതിരെ കേരള പൊലീസ് കേസെടുത്തു.

മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പൊലീസ്് കേസെടുത്തിരിക്കുന്നത്. ഐപിസി 153( എ) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
‘മറ്റൊരു കശ്മീരാകാനുള്ള ശ്രമത്തിലാണ് കേരളമിപ്പോള്‍. കുറ്റിപ്പുറം പഞ്ചായത്തിലെ ഹിന്ദുക്കള്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചെന്ന കാരണത്താല്‍ കുടിവെള്ളം നിഷേധിച്ചിരിക്കുന്നു. സേവാഭാരതിയാണ് ഇവര്‍ക്ക് വെള്ളം നല്‍കുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെസമാധാനപരമായ അസഹിഷ്ണുത ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമോ?,’ ശോഭ കരന്ദ്‌ലജെ ട്വീറ്റ് ചെയ്തിരുന്നു.

കഴിഞ്ഞ വേനല്‍ക്കാലത്തെ കുടിവെള്ള വിതരണത്തിന്റെ ചിത്രമുപയോഗിച്ചാണ് ശോഭ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.