2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

അന്തിമവിധിക്കു മുമ്പേ ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനായി സര്‍ക്കാര്‍ ശ്രമിക്കുന്നു: പി.എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന വിഷയത്തില്‍ സുപ്രിം കോടതിയുടെ അന്തിമവിധി വരുന്നതിനു മുമ്പ് സ്ത്രീപ്രവേശനം സാധ്യമാക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷ പി.എസ് ശ്രീധരന്‍പിള്ള. കോടതി വിധിയുടെ മറവില്‍ ശബരിമലയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കി വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സുപ്രിം കോടതി വിധിക്കെതിരേ റിവ്യൂ ഹര്‍ജി പോലെയുള്ളവ നിലവിലുണ്ട്.വിധിക്കെതിരേ ക്ഷേത്രസംരക്ഷണ സമിതിയും അയ്യപ്പസമാജവും നല്‍കുന്ന റിവ്യൂ ഹര്‍ജിക്ക് പിന്തുണ നല്‍കാനുള്ള തീരുമാനത്തിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.