2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

‘ടെല്‍സ്റ്റാര്‍ 18’ റഷ്യന്‍ ലോകകപ്പിലെ ഔദ്യോഗിക പന്ത്

മോസ്‌ക്കോ: അടുത്ത വര്‍ഷം റഷ്യയില്‍ അരങ്ങേറുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക പന്ത് അഡിഡാസ് പുറത്തിറക്കി. ടെല്‍സ്റ്റാര്‍ 18 എന്നാണ് പന്തിന്റെ പേര്.
1970ലെ ലോകകപ്പില്‍ അഡിഡാസ് ആദ്യമായി അവതരിപ്പിച്ച പന്തിന്റെ പേരും ടെല്‍സ്റ്റാര്‍ എന്നായിരുന്നു. ഈ പേരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അതിന്റെ ഓര്‍മയുടെ സ്മരണാര്‍ഥമാണ് റഷ്യന്‍ ലോകകപ്പിലെ പന്തിന് ടെല്‍സ്റ്റാര്‍ എന്ന് പേരിട്ടിരിക്കുന്നത്.
ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പന്തിന്റെ രൂപ കല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. പഴയ കാലത്തെ ഓര്‍മ്മപ്പെടുത്ത തരത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോംപനീഷനാണ് പന്തിന്റെ ഡിസൈനില്‍ സ്വീകരിച്ചിരിക്കുന്ന നിറങ്ങള്‍. സ്മാര്‍ട് ഫോണുമായി ബന്ധിപ്പിക്കുന്ന ചിപ്പും പന്തില്‍ ഘടിപ്പിച്ചിട്ടുണ്ട്.
മോസ്‌ക്കോയില്‍ വച്ച് നടന്ന ചടങ്ങില്‍ പന്ത് ഔദ്യോഗികമായി അവതരിപ്പിച്ചു. അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സി, മുന്‍ ഇതിഹാസങ്ങളായ സിനദിന്‍ സിദാന്‍, ലൂകാസ് പൊഡോള്‍സ്‌കി, സാബി അലോണ്‍സോ, ദെല്‍പീറോ, കക്ക മറ്റ് പ്രമുഖര്‍ പങ്കെടുത്തു. പന്ത് മൊത്തത്തില്‍ ഇഷ്ടപ്പെട്ടതായി ലയണല്‍ മെസ്സി പ്രതികരിച്ചു. ഡിസൈന്‍, നിറങ്ങള്‍ എന്നിവയും മികച്ചതാണെന്ന് അര്‍ജന്റീന നായകന്‍ വ്യക്തമാക്കി. പന്ത് പെര്‍ഫക്ടാണെന്ന് കക്ക ട്വിറ്ററില്‍ കുറിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.