2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

Gallery

കൗമാര മാമാങ്കത്തിലെ ഇന്ത്യന്‍ യാത്ര…

ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പിന് ഇന്ത്യ ആദ്യമായി ആതിഥേയരായി. ചരിത്രത്തില്‍ ഇന്ത്യന്‍ ടീം ഒരു ലോകകപ്പ് കളിക്കുന്നു എന്ന ചരിത്രവും നമുക്ക് നേടാനായി. എന്നാല്‍, ലോകകപ്പില്‍ വേണ്ടത്ര ശോഭിക്കാന്‍ നമ്മുടെ കളിക്കാര്‍ക്ക് കഴിഞ്ഞില്ല. രണ്ടാം മത്സരത്തില്‍ കൊളംബിയയോട് 2-1 തോറ്റ് ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്തായി. എങ്കിലും ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ ഗോളും നേടാന്‍ നമുക്ക് കഴിഞ്ഞു. ജീക്‌സന്‍ തൗനൗജം ആണ് ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കിയയാള്‍.

അമേരിക്കയുമായുള്ള ആദ്യ മത്സരത്തില്‍ ഇന്ത്യ 3-0ത്തിന് തോറ്റിരുന്നു.

ഇന്ത്യയുടെ കൗമാരമാമാങ്കത്തിലെ ചിത്രങ്ങള്‍…

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries