2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ മെഗാ റിക്രൂട്ട്‌മെന്റ്

4,103 ഒഴിവുകള്‍

 

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 4,103 ഒഴിവുകളാണുള്ളത്. ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍), അസിസ്റ്റന്റ് ഗ്രേഡ് 2 (ഹിന്ദി), സ്റ്റെനോ ഗ്രേഡ് 2, ടൈപ്പിസ്റ്റ് (ഹിന്ദി), അസിസ്റ്റന്റ് ഗ്രേഡ് 3 (ജനറല്‍, അക്കൗണ്ട്‌സ്, ടെക്‌നിക്കല്‍, ഡിപ്പോ) എന്നീ തസ്തികകളിലാണ് ഒഴിവ്.

fci.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. നോര്‍ത്ത് സോണ്‍ 1,999, സൗത്ത് സോണ്‍ 540, ഈസ്റ്റ് സോണ്‍ 538, വെസ്റ്റ് സോണ്‍ 735, നോര്‍ത്ത് ഈസ്റ്റ് സോണ്‍ 291 എന്നിങ്ങനെയാണ് വിവിധ സോണുകളിലെ ഒഴിവ്. ഇതില്‍ ഏതെങ്കിലും ഒരു സോണിലേക്ക് അപേക്ഷിക്കാവുന്നതാണ്. സൗത്ത് സോണിലാണ് കേരളം ഉള്‍പ്പെടുന്നത്.
യോഗ്യതയും പ്രായപരിധിയും

1) ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍): സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം, ഡിപ്ലോമയും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി: 28 വയസ്.

2) ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍): ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം, ഡിപ്ലോമ. ഡിപ്ലോമക്കാര്‍ക്ക് ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി: 28 വയസ്.

3) സ്റ്റെനോ ഗ്രേഡ് 2:ബിരുദം, ഉഛഋഅഇഇ ഒ ലെവല്‍, ടൈപ്പിങ്ങില്‍ മിനിറ്റില്‍ 40 വാക്കും ഷോര്‍ട്ട് ഹാന്‍ഡില്‍ മിനിറ്റില്‍ 80 വാക്കും വേഗം. അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദവും ടൈപ്പിങ്ങില്‍ മിനിറ്റില്‍ 40 വാക്കും ഷോര്‍ട്ട് ഹാന്‍ഡില്‍ മിനിറ്റില്‍ 80 വാക്കും വേഗം വേണം. പ്രായപരിധി: 25 വയസ്.

4) അസിസ്റ്റന്റ് ഗ്രേഡ് കക (ഹിന്ദി):ഹിന്ദിയില്‍ ബിരുദം, ഇംഗ്ലീഷ് പരിജ്ഞാനം, ഇംഗ്ലീഷില്‍നിന്ന് ഹിന്ദിയിലേക്കും തിരിച്ചുമുള്ള വിവര്‍ത്തനത്തില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം അഭിലഷണീയം. പ്രായപരിധി: 28 വയസ്.

5) ടൈപ്പിസ്റ്റ് (ഹിന്ദി): ബിരുദം, തത്തുല്യം, ഹിന്ദി ടൈപ്പിങ്ങില്‍ മിനിറ്റില്‍ 30 വാക്ക് വേഗം, ഇംഗ്ലീഷിലും ഹിന്ദിയിലും ടൈപ്പിങ് അറിയുന്നവര്‍ക്കു മുന്‍ഗണന. പ്രായപരിധി: 25 വയസ്.

6) അസിസ്റ്റന്റ് ഗ്രേഡ് 3 (ജനറല്‍): ഏതെങ്കിലും വിഷയത്തില്‍ ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി: 27 വയസ്.

7) അസിസ്റ്റന്റ് ഗ്രേഡ് 3 (അക്കൗണ്ട്‌സ്): കൊമേഴ്‌സ് ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി: 27 വയസ്.

8) അസിസ്റ്റന്റ് ഗ്രേഡ് 3 (ടെക്‌നിക്കല്‍):അഗ്രികള്‍ച്ചര്‍, ബോട്ടണി, സുവോളജി, ബയോടെക്‌നോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി, ഫുഡ് സയന്‍സ് ബിരുദം അല്ലെങ്കില്‍ ഫുഡ് സയന്‍സ്, ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്, ബയോടെക്‌നോളജിയില്‍ ബി.ഇ, ബി.ടെക്. പ്രായപരിധി: 27 വയസ്.

9) അസിസ്റ്റന്റ് ഗ്രേഡ് 3 (ഡിപ്പോ): ഏതെങ്കിലും വിഷയത്തില്‍ ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി: 27 വയസ്.

ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടിക്കാര്‍ക്ക് അഞ്ചു വര്‍ഷവും ഒ.ബി.സിക്കാര്‍ക്ക് മൂന്നു വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഇളവ് ലഭിക്കും. വിധവകള്‍, വിവാഹമോചിതരായ വനിതകള്‍ എന്നിവര്‍ക്കും വയസിളവുണ്ട്.

രണ്ടുഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. വിശദ സിലബസ് വെബ്‌സൈറ്റില്‍ ലഭിക്കും. കേരളത്തില്‍ കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. രണ്ടാംഘട്ട പരീക്ഷയ്ക്ക് കൊച്ചി മാത്രമായിരിക്കും കേരളത്തിലെ കേന്ദ്രം.
അപേക്ഷാഫീസ്: 500 രൂപ. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, വിമുക്തഭടര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.
അപേക്ഷിക്കാവുന്ന അവസാന തിയതി: മാര്‍ച്ച് 25.

ജൂനിയര്‍ എന്‍ജിനീയര്‍, സ്റ്റെനോഗ്രാഫര്‍

ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ)യില്‍ ജൂനിയര്‍ എന്‍ജിനീയര്‍, സ്റ്റെനോഗ്രാഫര്‍, അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിവിധ സോണുകളിലായി നിരവധി ഒഴിവുകളുണ്ട്. 500 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല. www.recruitmentfci.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

നോര്‍ത്ത് സോണില്‍ ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍) 46, ജനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍) 30, സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് രണ്ട് 43, അസിസ്റ്റന്റ് ഗ്രേഡ് രണ്ട് ഹിന്ദി 22, ടൈപ്പിസ്റ്റ് ഹിന്ദി 16, അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (ജനറല്‍) 256, അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (അക്കൗണ്ട്‌സ്) 287, അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (ടെക്‌നിക്കല്‍) 286, അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (ഡിപ്പോ) 1,013. സൗത്ത് സോണില്‍ ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍) 26, ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍) 15, സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് രണ്ട് ഏഴ്, അസിസ്റ്റന്റ് ഗ്രേഡ് രണ്ട് ഹിന്ദി 15, ടൈപ്പിസ്റ്റ് ഹിന്ദി മൂന്ന്, അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (ജനറല്‍) 156, അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (അക്കൗണ്ട്‌സ്) 48, അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (ടെക്‌നിക്കല്‍) 54, അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (ഡിപ്പോ) 213, ഈസ്റ്റ് സോണില്‍ ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍) 26, ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍) 10, സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് രണ്ട് ഒന്‍പത്,
അസിസ്റ്റന്റ് ഗ്രേഡ് രണ്ട് ഹിന്ദി മൂന്ന്, ടൈപ്പിസ്റ്റ് ഹിന്ദി 12, അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (ജനറല്‍) 106, അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (അക്കൗണ്ട്‌സ്) 87, അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (ടെക്‌നിക്കല്‍) 224, അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (ഡിപ്പോ) 61, വെസ്റ്റ് സോണില്‍ ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍) 14, ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍) ഒന്‍പത്, സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് രണ്ട് ഒന്‍പത്, അസിസ്റ്റന്റ് ഗ്രേഡ് രണ്ട് ഹിന്ദി നാല്, ടൈപ്പിസ്റ്റ് ഹിന്ദി നാല്, അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (ജനറല്‍) 124, അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (അക്കൗണ്ട്‌സ്) 65, അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (ടെക്‌നിക്കല്‍) 153, അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (ഡിപ്പോ) 353, നോര്‍ത്ത് ഈസ്റ്റ് സോണില്‍ ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍) രണ്ട്, ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍) എട്ട്, സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് രണ്ട് എട്ട്, അസിസ്റ്റന്റ് ഗ്രേഡ് രണ്ട് ഹിന്ദി ഒന്ന്, ടൈപ്പിസ്റ്റ് ഹിന്ദി നാല്, അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (ജനറല്‍) 112, അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (അക്കൗണ്ട്‌സ്) 22, അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (ടെക്‌നിക്കല്‍) മൂന്ന്, അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് (ഡിപ്പോ) 131 എന്നിങ്ങനെയാണ് ഒഴിവുകള്‍.

ഓരോ തസ്തികയുടെയും വിദ്യാഭ്യാസ യോഗ്യത, ശമ്പളം തുടങ്ങി കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷിക്കാവുന്ന അവസാന തിയതി: മാര്‍ച്ച് 30.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.