2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

അമിതഭാരവും ആരോഗ്യ പ്രശ്‌നങ്ങളും

ഡോ. നിയാസ് ബക്കര്‍

ലളിതമായിപ്പറഞ്ഞാല്‍, ശരീരഭാരം ശരാശരി അളവിനേക്കാള്‍ കൂടുമ്പോഴുണ്ടാകുന്ന അവസ്ഥയെയാണ് അമിതഭാരം അഥവാ ഒബീസിറ്റി എന്ന് പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ 2018ലെ കണക്കുകള്‍ പ്രകാരം 1.4 ബില്യണ്‍ ജനങ്ങള്‍ അമിതഭാരം മൂലം ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളാണ് എന്നുള്ളത് ഞെട്ടിപ്പിക്കുന്നതാണെങ്കിലും സത്യമാണ്.

അമിതഭാരം എങ്ങനെ
തിരിച്ചറിയാം?

ശരീരഭാരവും ഉയരവും തമ്മിലുള്ള അനുപാതമാണ് ആങക (ആീറ്യ ങമ ൈകിറലഃ)
ബി.എം.ഐ. = ശരീരഭാരം (കിലോഗ്രാമില്‍) (ഉയരം-മീറ്ററില്‍). ഇതിനെ വീണ്ടും ഉയരം കൊണ്ട് ഹരിക്കുന്നതാണ് ബി.എം.ഐ.
ബി.എം.ഐ. 18. 5 നും 24.9നും ഇടയിലാണെങ്കില്‍ ആരോഗ്യപരമായ ശരീരഭാരമാണ്. എന്നാല്‍ 30ന് മുകളിലുള്ള ബി.എം.ഐ. അമിതഭാരത്തെ സൂചിപ്പിക്കുന്നു.

അമിതഭാരം മൂലമുണ്ടാകുന്ന അസുഖങ്ങള്‍

  • ഹൃദയ സംബന്ധമായ രോഗങ്ങള്‍.
  • അമിതഭാരം ശരീരത്തില്‍ രക്തസമ്മര്‍ദ്ദം കൂട്ടുകയും കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
  • ഈ രണ്ട് സങ്കീര്‍ണാവസ്ഥകള്‍ ഹൃദയ സംബന്ധ രോഗങ്ങള്‍ക്കും പക്ഷാഘാതത്തിനും വരെ കാരണമാകുന്നു.

പ്രമേഹ രോഗം

മുതിര്‍ന്നവരില്‍ കാണുന്ന പ്രമേഹ രോഗികളില്‍ അധികപേരും അമിതഭാരമുള്ളവരായിരിക്കും.
ഈ അവസ്ഥ സാധാരണ കോശങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഭംഗം വരുത്തുകയും കൊഴുപ്പ് രക്തത്തില്‍ കലര്‍ത്തുകയും ചെയ്യുന്നു.
തത്ഫലമായി ശരീരകോശങ്ങള്‍ക്ക് ഇന്‍സുലിനെ (ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്ന ഘടകം) ആഗിരണം ചെയ്യാന്‍ പറ്റാതെ വരികയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുകയും ചെയ്യുന്നു.

കാന്‍സര്‍

അമിതഭാരക്കാരില്‍ കാന്‍സറിനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം ഇത് ശരീരത്തിന്റെ പ്രധിരോധശക്തിയെ വന്‍തോതില്‍ കുറയ്ക്കുകയും ചില ഹോര്‍മോണുകളുടെ (IGFI) പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു.
കിഡ്‌നി, പിത്തസഞ്ചി, അന്നനാളം, പാന്‍ക്രിയാസ് എന്നീ ഭാഗങ്ങളില്‍ കണ്ടുവരുന്ന കാന്‍സറിന് കാരണമാകുന്നു.
സന്ധിവാതം
രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോഴാണ് സാധാരണ രീതിയില്‍ സന്ധിവാതം രൂപപ്പെടുന്നത്.
അമിതമായി രൂപപ്പെടുന്ന യൂറിക് ആസിഡ് ക്രിസ്റ്റല്‍ രൂപത്തില്‍ സന്ധികളില്‍ അടിഞ്ഞുകൂടുകയും സാധാരണ രീതിയിലുള്ള പ്രവര്‍ത്തനത്തില്‍ ബുദ്ധിമുട്ട് സംഭവിക്കുകയും ചെയ്യുന്നു.

എല്ല് തേയ്മാനം

താങ്ങാവുന്നതിലും അപ്പുറമായ ഭാരം സന്ധികളില്‍ ചെലുത്തുന്ന സമ്മര്‍ദ്ദം മേല്‍പ്പറഞ്ഞ അസുഖത്തിലേക്ക് വഴി തിരിക്കുന്നു.
കാല്‍മുട്ട്, ഇടുപ്പ്, കഴുത്തിന്റെ അടിഭാഗം എന്നീ ഭാരം വഹിക്കുന്ന സന്ധികളില്‍ വേദന, മുഴപ്പ് എന്നിവ ആദ്യഘട്ടത്തില്‍ അനുഭവപ്പെടുന്നു.

ചില പ്രതിവിധികള്‍

അമിതമായ ഭക്ഷണ
ശീലം ഒഴിവാക്കുക

  • ശരീരത്തിന് ആവശ്യമുള്ളത് മാത്രം ഭക്ഷിക്കുക.
  • വയര്‍ നിറയെ ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക, അലസതയ്ക്കും ക്ഷീണത്തിനും ഇത് കാരണമാകും.

വ്യായാമ ശീലം വളര്‍ത്തുക

നിത്യേനയുള്ള വ്യായാമം ശരീരത്തെ കൂടുതല്‍ ഊര്‍ജസ്വലമാക്കുകയും നിരവധി രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
അതിരാവിലെയുള വ്യായാമം ഏകാഗ്രത വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മാത്രമല്ല അമിതമായി കുമിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ഇത് സഹായകമാകുന്നു.

ഫാസ്റ്റ്ഫുഡുകള്‍ ഒഴിവാക്കുക:

ഫാസ്റ്റ് ഫുഡുകളില്‍ രുചിക്കായി ചേര്‍ക്കുന്ന മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് എന്ന രാസവസ്തു ശരീരത്തില്‍ ക്ഷീണമുണ്ടാക്കുകയും നിരവധി മാരകരോഗങ്ങള്‍ വരുത്തിത്തീര്‍ക്കുകയും ചെയ്യുന്നു.

നാരടങ്ങിയ
ഭക്ഷണം കൂടുതല്‍
കഴിക്കുക

നാരുകളടങ്ങിയ ഭക്ഷണം ആമാശയത്തെ വിഷവിമുക്തമാക്കുകയും ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.