2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

രണ്ടാഴ്ച ചികിത്സയ്ക്ക് വിലയിട്ടത് 16 ലക്ഷം രൂപ; നീതി ചോദിച്ച് മരിച്ച കുട്ടിയുടെ പിതാവ്

ഗുഡ്ഗാവ്: ഡങ്കിപ്പനി വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ചികിത്സയ്ക്കായി അധികൃതര്‍ ഈടാക്കിയത് ദിനേന ഒരു ലക്ഷത്തില്‍ കൂടുതല്‍ രൂപ. 15 ദിവസത്തെ ചികിത്സയ്ക്ക് ശേഷം മരിച്ച കുട്ടിയുടെ ചികിത്സാ ചെലവായി ആശുപത്രി അധികൃതര്‍ നല്‍കിയ ബില്‍ 16 ലക്ഷം രൂപ. ഗുഡ്ഗാവിലെ ഫോര്‍ട്ടിസ് ആശുപത്രിയിലാണ് ഈ കഴുത്തറുപ്പന്‍ ബില്‍ ഈടാക്കിയത്.

സംഭവം വിവാദമായതോടെ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡ പിന്തുണയുമായി രംഗത്തെത്തി. മെയിലിലേക്ക് വിശദീകരണം അയക്കൂ എന്നും സഹായിക്കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ദ്വാരക സ്വദേശിയായ ജയന്ത് സിങാണ് പരാതിയുമായി രംഗത്തെത്തിയത്. മകള്‍ അദിയെയാണ് അദ്ദേഹം ഇവിടെ ചികിത്സിപ്പിച്ചത്. കടുത്ത പനിയെത്തുടര്‍ന്ന് ഓഗസ്റ്റ് 27ന് അദിയയെ ദ്വാരകയിലെ റോക്ക്‌ലാന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പന്നിപ്പനി പിടിപ്പെട്ട ആളുടെ അടുത്താണ് ഇവളെ കിടത്തിയത്. ജയന്തിന്റെ പ്രതിഷേധത്തിനൊടുവില്‍ മറ്റൊരു മുറിയിലേക്ക് മാറ്റി. ഓഗസ്റ്റ് 31നാണ് ഡങ്കി പിടിപ്പെട്ട വിവരം ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനും നിര്‍ദേശിച്ചു.

രോഗം ഗുരുതരമായതിനാല്‍ ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ഉടന്‍ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. മൂന്നു ദിവസം മയക്കത്തിലായിരുന്നു. അവധി ദിവസമായതിനാല്‍ നാലാമത്തെയും അഞ്ചാമത്തെയും ദിവസം അവളെപ്പറ്റി ഒരു വിവരവും ലഭിച്ചില്ല. സംസാരിക്കാന്‍ പോലും ഡോക്ടര്‍മാര്‍ ഉണ്ടായില്ല. 15-ാം ദിവസം കുട്ടി മരിചെന്ന് വിവരം ലഭിക്കുകയായിരുന്നു.

ഇതാണ് കുട്ടിയെ ചികിത്സാ ബില്‍
  • Admission Charge – Rs 1250
  • Blood Bank – Rs 61, 315
  • Diagnostics – Rs 29, 290
  • Doctor charges – Rs 53, 900
  • Drugs – Rs 3, 96, 732.48
  • Equipment Charge – Rs 71,000
  • Investigations – Rs 2, 17, 594
  • Medical and Surgical Procedures – Rs 2, 85, 797
  • Medical Consumables – Rs 2, 73, 394
  • Miscellaneous – Rs 15, 150
  • Room Rent – Rs 1, 74,000
  • Discount – Rs 20,000
  • Total Bill – Rs 15, 79, 322.48

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News