2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

തന്റേതല്ലെന്ന സംശയം: യു.പിയില്‍ പിതാവ് രണ്ട് മക്കളെ കത്രിക കൊണ്ട് കുത്തിക്കൊന്നു

മൊറാദാബാദ്: ഭാര്യക്ക് അവിഹത ബന്ധമുണ്ടെന്നും മക്കള്‍ തന്റേതല്ലെന്നുമുള്ള സംശയത്തില്‍ മക്കളില്‍ രണ്ടുപേരെ കത്രിക കൊണ്ട് കുത്തിക്കൊന്ന പിതാവ് പൊലിസ് പിടിയില്‍. മൊറാദാബാദ് നിര്‍മലാപൂര്‍ ഗ്രാമത്തിലെ തയ്യല്‍ക്കാരനായ റൊഹ്താഷാണ് ക്രൂരകൃത്യം നടത്തിയത്. കഴിഞ്ഞ ഒന്‍പതിനായിരുന്നു സംഭവം. ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന് ശക്തമായി വിശ്വസിച്ചിരുന്ന ഇയാള്‍ തന്റെ നാലു മക്കളുടെ പിതൃത്വത്തിലും സംശയിച്ചിരുന്നു. തുടര്‍ന്ന് എല്ലാവരെയും കൊല്ലാന്‍ തീരുമാനിച്ച ഇയാള്‍ കഴിഞ്ഞ ഒന്‍പതിന് രാത്രി 10.30ഓടെ വീടിന്റെ ടെറസില്‍ ഉറങ്ങുകയായിരുന്ന മക്കളായ രവി, ആകാശ്, സലോനി എന്നിവരെ തയ്യലിന് ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു. പിന്നീട് താഴേക്ക് വരികയും അവിടെ ഉറങ്ങിക്കിടന്ന നാലാമത്തെ മകള്‍ ശിവാനിയെയും ഭാര്യയെയും കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു. രവി, ആകാശ് എന്നിവരാണ് കൊല്ലപ്പെട്ടത്. മറ്റുള്ളവര്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതകത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലിസ് പിടികൂടുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.