2018 October 15 Monday
മുതല്‍മുടക്കില്ലാതെ കിട്ടുന്ന ഒന്നാണ് അനുഭവങ്ങള്‍

അന്യംനില്‍ക്കുന്ന നെല്‍കൃഷി വീണ്ടെടുത്ത് ഗോത്രവര്‍ഗ അയല്‍ക്കൂട്ടം

സുല്‍ത്താന്‍ ബത്തേരി: അന്യം നില്‍ക്കുന്ന നെല്‍കൃഷിവീണ്ടെടുപ്പിന് തങ്ങളാണ് ശരിയെന്നുകാണിച്ച് ഗോത്രവര്‍ഗ അയല്‍ക്കൂട്ടം.
പാട്ടത്തിനെടുത്ത രണ്ട് ഏക്കര്‍ വയലില്‍ കൂട്ടായിമയിലൂടെ പാരമ്പര്യമായി ചെയ്തുവന്നിരുന്ന നെല്‍കൃഷി തിരകെ കൊണ്ടുവരുകയാണ് ഇവര്‍. നെന്മേനി പഞ്ചായത്തിലെ അമ്മായിപ്പാലം വാഴക്കണ്ടി എസ്.ടി പുരുഷ അയല്‍ക്കൂട്ടമാണ് സമൂഹത്തിന് മാതൃകയാവുന്ന പ്രവര്‍ത്തനം കാഴ്ചവെക്കുന്നത്. വയലുകളുടെയും നെല്‍കൃഷിയുടെയും നാടായ, ഇതിലൂടെ നാടിന്റെ കൂട്ടായ്മയുടെയും നന്മയുടെയും കഥപറഞ്ഞിരുന്ന നാടാണ് വയനാട്. ഈ പോയകാലത്തെ തിരികെ പിടിക്കാന്‍ ശ്രമിക്കുകയാണ് നെന്മേനി പഞ്ചായത്തിലെ ഗോത്രവര്‍ഗ അയല്‍ക്കൂട്ടം.
നെല്‍കൃഷി ഇല്ലാതാവുന്ന കാലത്ത് സമൂഹത്തിന് തന്നെ മാതൃകയായാണ് ഈ പുരുഷ അയല്‍ക്കൂട്ടത്തിന്റെ പ്രവര്‍ത്തനം. 20 പേര്‍ ചേര്‍ന്ന് രൂപീകരിച്ച അയല്‍ക്കൂട്ടം ഇപ്പോള്‍ പ്രദേശത്തെ രണ്ട് എക്കര്‍ വയല്‍ പാട്ടത്തിനെടുത്ത് നെല്‍കൃഷി ഇറക്കിയിരിക്കുകയാണ്. കൂട്ടായ്മയിലൂടെ പാരമ്പര്യമായി ചെയ്തുവന്നിരുന്ന നെല്‍കൃഷി തിരികെ കൊണ്ടുവരാനും ഇതിലൂടെ നാടിന്റെ കാര്‍ഷിക സംസ്‌ക്കാരം നിലനിര്‍ത്താനുമാണ് ഇവരുട ലക്ഷ്യം.
ഞാറ് പറിച്ച് നടുന്നതിന് തൊഴിലാളികളെ കിട്ടാനില്ലാത്ത ഈ സാഹചര്യത്തില്‍ ഇവിടെ എല്ലാംചെയ്യുന്നത് അയല്‍ക്കൂട്ട അംഗങ്ങളുടെ ഭാര്യമാരും സഹോദരിമാരുമൊക്കെയാണ്. മുന്‍വര്‍ഷങ്ങളില്‍ ഇവിടെ ഇവര്‍ പയറടക്കമുള്ള കൃഷിയാണ് ചെയ്തിരുന്നത്.
എന്നാല്‍ ഇത്തവണ നെല്‍കൃഷിയിലേക്ക് മാറുകയായിരുന്നു. നടീല്‍ ഉത്സവം പഞ്ചായത്തംഗം പി.കെ സത്താര്‍ ഉദ്ഘാടനം ചെയ്തു. അയല്‍ക്കൂട്ടം പ്രസിഡന്റ് ബാലന്‍, സെക്രട്ടറി സനല്‍, വീട്ടുകാരണവര്‍ അച്ചുതന്‍ എന്നിവര്‍ കൃഷിയിറക്കിന് മേല്‍നോട്ടം വഹിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.