2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മോദിക്കും അമിത്ഷായ്ക്കും ഇടംകിട്ടി; കണ്ടത്തില്‍

ചിക്കമംഗളൂരു: കണ്ടംവഴി ഓടിക്കോയെന്ന് പലരും ട്രോളാറുണ്ട്. പക്ഷെ, ഇതുവരെ ഓടിച്ചിട്ടില്ലായിരുന്നു. എന്നാല്‍ കര്‍ണാടകയില്‍ നിന്നുള്ള ചിത്രങ്ങള്‍ കണ്ടോ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും കൂറ്റന്‍ കട്ടൗട്ടുകളാണ് കണ്ടത്തില്‍ നോക്കുകുത്തികളായി നില്‍ക്കുന്നത്.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിക്കമംഗളൂരു ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും കടുത്ത തോല്‍വിയാണ് ബി.ജെ.പി ഏറ്റുവാങ്ങിയത്. ഇവിടെ പ്രചാരണ കാലത്ത് മോദിയും അമിത്ഷായും മാറിമാറി വന്‍ റാലികളാണ് നടത്തിയത്. നേതാക്കള്‍ എത്തിയതോടെ കൂറ്റന്‍ കട്ടൗട്ടുകളും പ്രദേശിക നേതൃത്വം ഒരുക്കി. ഈ കട്ടൗട്ടുകളാണ് കര്‍ഷകര്‍ക്ക് ‘അനുഗ്രഹമായത്’.

ലക്കവള്ളിയിലെ ഏതാണ്ടെല്ലാ കര്‍ഷകരും കട്ടൗട്ടുകള്‍ കണ്ടത്തില്‍ നിരത്തിയിട്ടുണ്ട്. പാര്‍ട്ടി നേതാക്കള്‍ ഗ്രാമങ്ങളില്‍ വോട്ടുചോദിക്കാനെത്തിയെന്നും അവരുടെ കട്ടൗട്ടുകള്‍ കര്‍ഷകര്‍ ഇപ്പോള്‍ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നുവെന്നുമാണ് നാട്ടുകാരുടെ പ്രതികരണം.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.