2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

കര്‍ഷകന്റെ ആത്മഹത്യ: വില്ലേജ് അസിസ്റ്റന്റ് കീഴടങ്ങി

കോഴിക്കോട്: കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റ് കീഴങ്ങി. കോഴിക്കോട് ചെമ്പനോട വില്ലേജ് അസിസ്റ്റന്റ് സിലീഷ് ആണ് പേരാമ്പ്ര സി.ഐക്ക് മുമ്പില്‍ ഇന്നലെ രാത്രി കീഴടങ്ങിയത്. സംഭവത്തില്‍ സിലീഷിനെതിരേ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയിരുന്നു.

ചെമ്പനോട വില്ലേജ് ഓഫിസിനു മുമ്പില്‍ കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് എട്ടുമണിയോടെയാണ് കര്‍ഷകനായ ചക്കിട്ടപ്പാറ സ്വദേശി തോമസ് കാവില്‍പുരയിടത്തിലിനെ (ജോയി) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോയിയുടെ കൈവശമുള്ള ഭൂമിക്ക് നികുതി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതിലാണ് ജോയി ആത്മഹത്യ ചെയ്തതെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറയുന്നു. ജോയി കരമടയ്ക്കാന്‍ ചെല്ലുമ്പോള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് അദ്ദേഹത്തെ മടക്കി അയച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

നികുതി സ്വീകരിക്കാത്തതിനെതിരെ കഴിഞ്ഞ വര്‍ഷം ജോയിയും കുടുംബവും വില്ലേജ് ഓഫിസിനു മുമ്പില്‍ നിരാഹര സമരം നടത്തിയിരുന്നു. സമരത്തെ തുടര്‍ന്നാണ് അന്ന് നികുതി സ്വീകരിച്ചിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.