2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

മധ്യപ്രദേശില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

ഭോപാല്‍: മധ്യപ്രദേശില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. ഛിന്ദ്വാരയില്‍ കര്‍ഷകനായ അകദു ഉയ്‌കെയെയാണ് കൃഷിയിടത്തിനു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
9,000 രൂപയുടെ കടം തിരിച്ചടക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തതെന്ന് കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. മകളുടെ വിവാഹത്തിനായി പലിശക്കാരില്‍നിന്ന് 9000 രൂപ വായ്പയെടുത്തിരുന്നതായും അത് തിരിച്ചടക്കാന്‍ സാധിച്ചിരുന്നില്ലെന്നും കര്‍ഷകന്റെ ഭാര്യ ശകല്‍ബാട്ടി പറഞ്ഞു. നാലുവര്‍ഷമായി കൃഷി നഷ്ടത്തിലാണ്. വായ്പ തിരിച്ചടക്കാന്‍ കഴിയാത്തത് സംബന്ധിച്ച് അദ്ദേഹം ആഴ്ചകളായി ആശങ്കപ്പെട്ടിരുന്നതായും ശകല്‍ബാട്ടി പറഞ്ഞു.

കര്‍ഷകന്റെ മരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.