2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കര്‍ഷകന്‍ ജീവനൊടുക്കിയ കേസ്: ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി

കോഴിക്കോട്: വില്ലേജ് ഓഫിസില്‍ കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി. ചെമ്പനോട വില്ലേജ് ഓഫിസ് അസിസ്റ്റന്റ് സിലീഷിനെതിരേയാണ് കേസ് ചുമത്തിയിരിക്കുന്നത്. സിലീഷിനെതിരേ പെരുവണ്ണാമൂഴി പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

നേരത്തെ സംഭവത്തില്‍ ഉദ്യോഗസ്ഥ വീഴ്ച പരിശോധിക്കാന്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഓഫിസിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ജില്ലാ കലക്ടര്‍ യു.വി ജോസും അദ്ദേഹത്തോടപ്പമുണ്ടായിരുന്നു.

ഫയലുകള്‍ പരിശോധിച്ച ചീഫ് സെക്രട്ടറിയുടെ പ്രാഥമിക പരിശോധനയില്‍ ഉദ്യോഗസ്ഥരില്‍ നിന്നും വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.