2018 October 15 Monday
ജീവിച്ചു തന്നെ മനസിലാക്കേണ്ട ഒന്നിലേറെ പാഠങ്ങളാണ് ജീവിതം

കര്‍ണാടകയില്‍ അമിത്ഷായുടെ കര്‍ഷക ചര്‍ച്ച: മോദിക്കെതിരെ ചോദ്യമുന്നയിച്ചയാളുടെ മൈക്ക് പിടിച്ചുവാങ്ങി- വീഡിയോ

ബംഗളൂരു: ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ ചോദ്യോത്തര പരിപാടിയില്‍ മോദി സര്‍ക്കാരിനെതിരെ ചോദ്യമുന്നയിച്ച കര്‍ഷകന്റെ കൈയ്യില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അമിത്ഷായുടെ പ്രത്യേക കര്‍ഷക ചര്‍ച്ചാ പരിപാടിയിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് ട്വിറ്ററിലൂടെ പുറത്തുവിട്ടു.

മോദി സര്‍ക്കാരിന്റെ നയങ്ങള്‍ കര്‍ഷകവിരുദ്ധമാണെന്ന വിമര്‍ശനമാണ് കരിമ്പു കര്‍ഷകന്‍ ഉന്നയിച്ചത്. എന്നാല്‍ ചോദ്യമുന്നയിച്ചതോടെ, രണ്ടു പേര്‍ ചേര്‍ന്ന് ഇയാളുടെ മൈക്ക് ബലമായി പിടിച്ചുവാങ്ങുകയും ചോദ്യമുന്നയിക്കാനുള്ള അവസരം നിഷേധിക്കുകയും ചെയ്തു.

നൂറുകണക്കിനു പേരെ വിളിച്ചുചേര്‍ത്താണ് പരിപാടി സംഘടിപ്പിച്ചത്. ഇതില്‍ അഞ്ചു പേര്‍ക്കായിരുന്നു ചോദ്യമുന്നയിക്കാന്‍ അവസരം. ഇതില്‍ ഒരാളെയാണ് ചോദ്യത്തിനിടെ മൈക്ക് വാങ്ങിച്ച് കൈയ്യേറ്റം ചെയ്തത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.