2018 December 19 Wednesday
ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നത്.

തൊഴിലില്ലായ്മയും കാര്‍ഷിക തകര്‍ച്ചയും ബി.ജെ.പിക്കെതിരായ വോട്ടായി; തുറന്നു പറഞ്ഞ് ഗുജറാത്ത് ചീഫ് സെക്രട്ടറി

ഗാന്ധിനഗര്‍: ഗുജറാത്ത് സര്‍ക്കാരിനെതിരെ തുറന്നടിച്ച് ചീഫ് സെക്രട്ടറി ജെ.എന്‍ സിങ്. തൊഴിലില്ലായ്മയും കാര്‍ഷിക തകര്‍ച്ചയും ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ വോട്ടായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ(എ.ഇ.പി.സി) 12-ാമത് റീജ്യണല്‍ ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഗുജറാത്ത് ഫലങ്ങള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത് രണ്ട് കാര്യങ്ങളാണ്, കാര്‍ഷിക തകര്‍ച്ചയും തൊഴിലില്ലായ്മയും വോട്ടെടുപ്പില്‍ സാരമായി ബാധിച്ചു. കര്‍ഷകര്‍ക്കുണ്ടായ അസ്വസ്ഥകള്‍ കൃത്യമായി പ്രകടമായിട്ടുണ്ട്. പ്രത്യേകിച്ച് സൗരാഷ്ട്ര മേഖലയില്‍. അവിടെ ഭരണകക്ഷിയോടുള്ള എതിര്‍പ്പുകളും ദേഷ്യവും വ്യക്തമാണ്. വര്‍ധിച്ച് വരുന്ന തൊഴിലില്ലായ്മ ഗൗരവമായി തന്നെ പരിഗണിക്കും’ ജെ.എന്‍ സിങ് പറഞ്ഞു.

2012 ല്‍ 115 സീറ്റ് ലഭിച്ച ബിജെപിയ്ക്ക് ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. സൗരാഷ്ട്രയില്‍ നിന്നാണ് പാര്‍ട്ടിക്ക് കനത്ത പ്രഹരമേറ്റത്. ഇവിടെ കോണ്‍ഗ്രസ് 28 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ബി.ജെ.പിക്ക് ലഭിച്ചത് 19 സീറ്റുകള്‍ മാത്രമായിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.