
ഉറങ്ങുമ്പോള്‍ നമ്മളില്‍ ഭൂരിഭാഗം പേരും ഫാന്‍ ഉപയോഗിക്കുന്നവരാണ്. സീലിങ് ഫാന്‍, വാള് ഫാന്‍, ടേബിള്‍ ഫാന്‍ എന്നിങ്ങനെ നിരവധി വിധത്തിലുള്ള ഫാനുകള്‍ നമ്മള് ഉപയോഗിക്കാറുണ്ട്. എങ്കിലും ഇതില്‍ ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത് സീലിങ് ഫാനുകളായിരിക്കും. ഫാനിടാതെ ഉറക്കം വരില്ല.. ഫാനില്ലാതെ ഒരു ദിവസം പോലും ഉറങ്ങാന്‍ കഴിയില്ല.. എന്ന് വീടുകളില്‍ കേള്‍ക്കാത്തവര്‍ വിരളമായിരിക്കും.
രാത്രിയില്‍ ഫാനിടാതെ ഉറങ്ങാന്‍ കഴിയാത്തവര്‍ നിരവധിയാണ്. ചിലര്‍ക്ക് ഫാനിന്റെ ശബ്ദം കേള്‍ക്കണം, ചിലര്‍ക്കാകട്ടെ ഫാന്‍ മുഴുവന്‍ സ്പീഡില്‍ പ്രവര്‍ത്തിപ്പിക്കണം. ശക്തമായ കാറ്റ് ലഭിച്ചാലെ ചിലര്‍ക്ക് ഉറങ്ങാന്‍ കഴിയൂ. ഇത്തരക്കാര്‍ക്കെല്ലാം രാത്രിയില്‍ വൈദ്യുതി മുടങ്ങി ഫാന്‍ പ്രവര്‍ത്തിക്കാതെയായാല്‍ ഉറക്കം വരില്ല.
രാത്രി മുഴുവന്‍ ഫാന്‍ ഉപയോഗിച്ച് കിടന്നാല്‍ നിരവധി ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാവുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ഒരു കാരണവശാലും ഫാനിന്റെ അടിമയാവരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ചൂടായാലും തണുപ്പായാലും മിക്കയാളുകള്‍ക്കും ഫാന്‍ പ്രവര്‍ത്തിപ്പിക്കണം.
എയര്‍കൂളര്‍, എയര്‍ കണ്ടീഷണര്‍ എന്നിവ മുറികളിലെ ചൂട് കുറച്ച് തണുപ്പ് നല്കുമ്പോള് ഫാന്‍ ചെയ്യുന്നതാവട്ടെ നല്ല കാറ്റുണ്ടാക്കുക മാത്രമാണ്. ഫാന്‍ നല്ല തണുപ്പ് പ്രധാനം ചെയ്യുമെന്നാണ് നാം കരുതുന്നത്. എന്നാല്‍, ചൂട് കാലത്ത് നാം വിയര്‍ക്കുമ്പോള്‍ അതിനുമേല്‍ കാറ്റടിക്കുമ്പോള്‍ ജലാംശം ബാഷ്പീകരിക്കും. അതാണ് നമുക്ക് തണുപ്പ് അനുഭവപ്പെടുന്നത്. അതുപോലെ സൂക്ഷിക്കേണ്ട ഒന്നാണ്. ഫാന്‍ ഉപയോഗിക്കുന്ന മുറികളില്‍ ആവശ്യത്തിനുള്ള വെന്റിലേഷന് സൗകര്യം ഉറപ്പുവരുത്തണം. എന്തെന്നാല്‍, ഫാന്‍ പ്രവര്‍ത്തിക്കുന്നതുവഴി ശക്തമായ കാറ്റാണ് റൂമുകളില്‍ നിറയുക. ഇത് ആവശ്യത്തിന് പുറത്തുപോയില്ലെങ്കില്‍ ശ്വാസംമുട്ടി മരിക്കാനുള്ള സാധ്യതവരെയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
രാത്രിമുഴുവന്‍ ഫാനിടുന്നവരാണെങ്കില് ശരീരം മുഴുവന്‍ മറയ്ക്കുന്ന വിധത്തിലുള്ള വസ്ത്രം ധരിച്ചുവേണം കിടക്കാന്‍. കാരണം, നഗ്ന ശരീരത്തില്‍ കൂടുതല്‍ നേരം കാറ്റടിക്കുമ്പോള്‍ ചര്‍മം വരണ്ടുപോവും. ഫാനിട്ടുകിടന്നാല് ശരീരത്തിലെ ജലാംശം ബാഷ്പീകരിക്കുന്നു. ഇത് നിര്‍ജലീകരണത്തിന് കാരണമാവുന്നു. ഇതിനാലാണ് ഫാന്‍ മുഴുവന്‍ സമയവും ഉപയോഗിക്കുന്നവര്‍ വേഗത്തില്‍ തന്നെ ക്ഷീണിക്കുന്നത്. ആസ്തമയും അപസ്മാരവുമുള്ളവര് മുഖത്തേക്ക് ശക്തിയായി അടിക്കുന്ന വിധത്തില്‍ ഫാനുകള്‍ ഉപയോഗിക്കുകയോ അത്തരത്തില്‍ കിടക്കുകയോ ചെയ്യരുത്. കിടന്നാല്‍ അസുഖം വര്‍ധിക്കും. അതു പോലെ ചെറിയ കുട്ടികളുടെ മുഖത്തേക്ക് നേരിട്ട് കാറ്റടിക്കുന്നരീതിയില് അവരെ കിടത്തരുത്. എന്തെന്നാല്‍, ശ്വാസസംബന്ധമായ അസുഖങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. എപ്പോഴും പരമാവധി വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാതെ മിതമായ വേഗതയില്‍ മാത്രം ഫാന്‍ പ്രവര്‍ത്തിപ്പിക്കുക. ഇത്തരത്തില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ വൈദ്യുതിയും ലാഭം ആരോഗ്യവും സംരക്ഷിക്കാം..