2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

കുടുംബ വിസ ലെവിക്ക് പകരം ഇഖാമ ഫീസ്; വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ജവാസാത്ത് വിഭാഗം

നിസാര്‍ കലയത്ത്

ജിദ്ദ: ജൂലൈ മുതല്‍ ഈടാക്കാന്‍ തീരുമാനിച്ചിട്ടുള്ള ആശ്രിത ലെവി പിന്‍വലിച്ച് പകരം ഇഖാമക്ക് രണ്ടു ശതമാനം ഫീസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരത്തിലുള്ള തീരുമാനങ്ങളൊന്നും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നും ജവാസാത്ത് കേന്ദ്രങ്ങള്‍ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം സഊദിയിലെ ഒരു പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമത്തിലായിരുന്നു ആദ്യ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയും ഏറ്റെടുക്കുകയായിരുന്നു.

കുടുംബ വിസയില്‍ സഊദിയില്‍ എത്തുന്നവരില്‍ നിന്നും ചുമത്തുന്ന ഫീസ് ഇരട്ടിയാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിച്ചു. പകരം വിദേശത്ത് താമസിക്കാനുള്ള ഇഖാമയുടെ രണ്ട് ശതമാനം അധികമായി അടയ്ക്കാനും തീരുമാനമായി എന്നായിരുന്നു വാര്‍ത്ത. പിന്നീട് ഇതിന്റെ കോപ്പി വ്യാപകമായി പ്രചരിക്കുകയായിരുന്നു. മലയാളികളും സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നല്‍കി.
അതേ സമയം ആശ്രിത ലെവിയുടെ കാര്യത്തില്‍ ഒരു വ്യക്തത ഇനിയും ഉണ്ടായിട്ടില്ലെന്നും. ലെവി ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അത് ഏത് രീതിയിലായിരിക്കും ഈടാക്കുകയെന്ന കാര്യത്തില്‍ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ജവാസാത്ത് വിഭാഗം അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News