2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ബഹ്‌റൈന്‍ പാര്‍ലമെന്റിന് ചരിത്രത്തിലാദ്യമായി വനിതാ സ്പീക്കര്‍

 

സി.എച്ച് ഉബൈദുല്ല റഹ് മാനി

മനാമ: ചരിത്രത്തിലാദ്യമായി ബഹ്‌റൈന്‍ പാര്‍ലമെന്റിന്റെ അധ്യക്ഷ്യ സ്ഥാനത്തേക്ക് ഒരു വനിതയെത്തുന്നു. ഈയിടെ രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പില്‍ ദക്ഷിണ ഗവര്‍ണറേറ്റ് അഞ്ചാം മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച ഫൗസിയ സൈനലാണ് ബഹ്‌റൈന്‍ പാര്‍ലിമെന്റ് അദ്ധ്യക്ഷയായി നിയോഗിതയാവുന്നത്.

ഈ സ്ഥാനത്തേക്ക് മത്സരിച്ച മൂന്നു പേരില്‍ രണ്ടു പേരേക്കാള്‍ കൂടുതല്‍ വോട്ടു നേടിയതോടെയാണിത്. പാര്‍ലിമെന്റംഗങ്ങളില്‍ നിന്ന് 25 പേരുടെ വോട്ടുകളോടെയാണ് ഫൗസിയ സൈനല്‍ വിജയിച്ചത്. മത്സര രംഗത്തുണ്ടായിരുന്ന ആദില്‍ അസൂമിക്ക് 13 വോട്ടുകളും ഈസ അല്‍കൂഹ്ജിക്ക് രണ്ടു വോട്ടുകളും മാത്രമാണ് നേടാനായത്.

ബഹ്‌റൈനിലെ മാധ്യമ പ്രവര്‍ത്തകയും ഫാമിലി കൗണ്‍സിലറും സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന സൈനല്‍. ആദ്യമായാണ് പാര്‍ലമെന്റിലെത്തുന്നത്. കഴിഞ്ഞ രണ്ട് തവണ മത്സരിച്ചെങ്കിലും വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ ഒന്നാം റൗണ്ടില്‍ തന്നെ 53.5 ശതമാനം വോട്ട് അവര്‍ക്ക് നേടാനായി. 25 വര്‍ഷമായി ബഹ്‌റൈന്‍ ടെലിവിഷനില്‍ പ്രവര്‍ത്തിച്ച ഇവര്‍ പ്രോഗ്രാം ഡയറക്ടര്‍ ഇന്‍ചാര്‍ജായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ പുതിയ സ്പീക്കറെ അഭിനന്ദനമറിയിച്ചു.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.