2019 May 19 Sunday
അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും യേശു

മക്കയിലെ കള്ളനോട്ട് വേട്ടയില്‍ അറസ്റ്റിലായത് മലയാളികള്‍

മക്ക: കഴിഞ്ഞ ദിവസം മക്കയിലെ കള്ളനോട്ട് വേട്ടയില്‍ പിടിയിലായത് മലയാളികള്‍. ഒരു ലക്ഷത്തിലേറെ യു.എസ് ഡോളറിന്റെ കള്ളനോട്ടുമായാണു മലപ്പുറം ജില്ലയിലെ കൂമണ്ണ, കിഴിശ്ശേരി സ്വദേശികളായ രണ്ടു പേര്‍ പിടിയിലായത്. ജിദ്ദയിലുള്ള ഇവര്‍ മക്കയിലെ ഇടപാടുകാരനു കള്ളനോട്ട് കൈമാറുമ്പോഴാണു പിടിയിലായത്. ഒരു മാസമായി ഇവര്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിയിലായ ശേഷം ഇവര്‍ താമസിച്ചിരുന്ന വീട് റെയ്ഡ് ചെയ്യുകയും കള്ളനോട്ട് ശേഖരം കണ്ടെടുക്കുകയും ചെയ്തിരുന്നു.
സഊദി വിപണിയില്‍ വന്‍തോതില്‍ കള്ളനോട്ട് ഒഴുക്കാനുള്ള ആസൂത്രിത ശ്രമമാണു വ്യാജ കറന്‍സിയുടെ വ്യാപനം തടയാനുള്ള പ്രത്യേക സംഘം തകര്‍ത്തത്. ജിദ്ദയിലെ അഫ്ഗാനി ഏജന്റാണത്രെ ഇവര്‍ക്ക് പണം കൈ മാറിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.