2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ്: തലശേരി സബ്കലക്ടര്‍ ആസിഫ് കെ. യുസുഫിനെതിരെ എറണാകുളം കലക്ടറുടെ റിപ്പോര്‍ട്ട്

കൊച്ചി: വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണവുമായി ബന്ധപ്പെട്ട് തലശേരി സബ്കലക്ടര്‍ ആസിഫ് കെ. യുസുഫിനെതിരെ എറണാകുളം കലക്ടര്‍ എസ്.സുഹാസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ആസിഫ് വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് ഐ.എഎ.സ് നേടിയതെന്ന പരാതിയിന്മേലുള്ള അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറി. സംഭവത്തില്‍ കേന്ദ്ര ഉദ്യോഗസ്ഥ മന്ത്രാലയമാണ് അന്വേഷണം ആവശ്യപ്പെട്ടിരുന്നത്.

2015ലെ സിവില്‍ സര്‍വിസ് പരീക്ഷയില്‍ 215- ാം റാങ്ക് ആണ് തൃക്കാക്കര സ്വദേശി ആസിഫിന് ലഭിച്ചത്. ഒ.ബി.സി സംവരണത്തിലായിരുന്നു ഐ.എ.എസ് നേട്ടം. ഈ സംവരണം നേടിയെടുത്തത് വ്യാജവരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടാണെന്നാണ് ആരേപണം. പരീക്ഷ എഴുതുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് സാമ്പത്തിക വര്‍ഷത്തില്‍ ഏതെങ്കിലും ഒരു ഒന്നില്‍ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറ് ലക്ഷത്തില്‍ താഴെയാകണമെന്നാണ് ഒ.ബി.സി സംവരണത്തിനുള്ള മാനദണ്ഡം. എന്നാല്‍, ആറുലക്ഷത്തില്‍ കുറച്ചുകാണിച്ച് സര്‍ട്ടിഫിക്കറ്റ് സമ്പാധിച്ചെന്ന ആരോപണത്തിന്‍മേലാണ് ആസിഫിനെതിരെ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത്.

ആസിഫ് പരീക്ഷ എഴുതുന്നതിന്റെ തൊട്ടുമുമ്പുള്ള മൂന്ന് വര്‍ഷവും കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറുലക്ഷത്തിന് മുകളിലാണെന്നാണ് കലക്ടര്‍ കണ്ടെത്തിയത്. ആസിഫിന്റെ മാതാപിതാക്കളുടെ വാര്‍ഷിക വരുമാനവും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് ഉദ്യോഗസ്ഥ മന്ത്രാലയത്തിന് കൈമാറും. ഇതിന് ശേഷമാകും തുടര്‍നടപടിയുണ്ടാവുക.

fake income certificate- ernakulam collector’s report against asif k yusuf-thalassery sub collector


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News