2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ലൈക്കടിക്കാന്‍ മനസ്സില്ലാത്തവര്‍ക്കായി ഫെയ്‌സ്ബുക്കില്‍ മാറ്റം വന്നു; എന്നാലും ഡിസ്‌ലൈക്കിന് ചാന്‍സില്ല

ര്‍ക്കാര്‍ സ്ഥാപനത്തില്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്നതു പോലെയാണ് ഫെയ്‌സ്ബുക്കില്‍ ഒരു ഡിസ്‌ലൈക്ക് ബട്ടണുവേണ്ടി യൂസര്‍മാര്‍ കാത്തിരുന്നത്. നിരന്തരമായ ആവശ്യങ്ങള്‍ക്കൊടുവില്‍ ഫെയ്‌സ്ബുക്ക് അതിന് മുതിര്‍ന്നിരിക്കുന്നു. പോസ്റ്റിനു കീഴെ തള്ളവിരല്‍ പൊക്കിയുള്ള ലൈക്ക് മാത്രമായിരിക്കില്ല ഇനി. ലൗവും പൊട്ടിച്ചിരിയും അല്‍ഭുതവും സങ്കടവും ദേഷ്യവും കുമിഞ്ഞുകൂടിയെന്നുവരും.

fb-reactions

 

എന്നിരുന്നാലും ഡിസ്‌ലൈക്ക് എന്നൊരു സാധനം ഫെയ്‌സ്ബുക്ക് ഒഴിവാക്കുന്നതിന്റെ പിന്നിലെന്താണെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല. ഡിസ്‌ലൈക്കിന്റെ എണ്ണം കണ്ട് ‘പോസ്റ്റ്മാന്‍’ തളര്‍ന്നുപോകാതിരിക്കാനായിരിക്കാം ഒരുപക്ഷെ ഫെയ്‌സ്ബുക്ക് ഇങ്ങനൊരു നീക്കം നടത്തിയത്. ഇതാവുമ്പോ ആറ് ഐക്കണുകളില്‍ ഓരോന്നും വീതിച്ചെടുക്കുമല്ലോ…

Today is our worldwide launch of Reactions — the new Like button with more ways to express yourself. Not every moment…

Posted by Mark Zuckerberg on Wednesday, February 24, 2016

എന്തായാലും സംഭവത്തില്‍ ട്രോളന്മാര്‍ ഇടപെട്ടു കഴിഞ്ഞു. ഇനിയിപ്പോ ലൈക്ക് മാത്രം എണ്ണിയാല്‍ പോരല്ലോ, ഓരോന്നും എണ്ണിത്തിട്ടപ്പെടുത്താന്‍ അല്‍പ്പം സമയം വേണ്ടിവരുമെന്നാണ് ട്രോളന്മാരുടെ പക്ഷം. അല്ലെങ്കില്‍ സിമ്പിളായിട്ട് ഡിസ്‌ലൈക്ക് ബട്ടണ്‍ വച്ചാല്‍ പോരെയെന്നു ചോദിക്കുന്നവരും ഉണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News