2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

പിണറായിയോട് പത്ത് ചോദ്യങ്ങളുമായി ചെന്നിത്തല

തിരുവന്തപുരം: പിണറായി വിജയനോട് പത്ത് ചോദ്യങ്ങളുന്നയിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ലാവ്‌ലിന്‍ കേസ്, ടി.പി വധക്കേസ്, കതിരൂര്‍ വധക്കേസ് എന്നിവയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളും വി.എസുമായുള്ള പ്രശ്‌നങ്ങളുമാണ് മിക്ക ചോദ്യങ്ങളും. വി.എസ് പറഞ്ഞിരിക്കുന്ന പല കാര്യങ്ങളിലും പിണറായിയുടെ അഭിപ്രായം ആരായുന്ന ചെന്നിത്തല ഫസല്‍ വധക്കേസില്‍ സി ബി ഐ കുറ്റക്കാരെന്ന് കണ്ടെത്തിയ കാരായി രാജനെയും, കാരായി ചന്ദ്രശേഖരനെയും പാര്‍ട്ടി സംരക്ഷിക്കുന്നത് ശരിയാണോ എന്നും ചോദിക്കുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.