2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

വാട്‌സ്ആപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പേര് മാറ്റുന്നു

 

ജനപ്രിയ സോഷ്യല്‍ മീഡിയാ ആപ്പുകളായ വാട്‌സ്ആപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പേരുകളില്‍ ചെറിയ മാറ്റം വരുത്തുന്നു. രണ്ടിന്റെയും പാരന്റ് കമ്പനിയായ ഫെയ്‌സ്ബുക്കാണ് പേരു മാറ്റുന്നത്. വാട്‌സ്ആപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും വാലറ്റത്ത് ഫെയ്‌സ്ബുക്ക് എന്നു ചേര്‍ക്കാനാണ് തീരുമാനം.

‘വാട്‌സ്ആപ്പ് ഫ്രം ഫെയ്‌സ്ബുക്ക്’, ‘ഇന്‍സ്റ്റഗ്രാം ഫ്രം ഫെയ്‌സ്ബുക്ക്’ എന്നിങ്ങനെയായിരിക്കും പേരുമാറ്റുക. ഇവ രണ്ടും ഫെയ്‌സ്ബുക്കിന്റേതാണെന്ന് ഉപയോക്താളെ വ്യക്തമായി അറിയിക്കുകയാണ് പേരുമാറ്റത്തിനു പിന്നിലെ ലക്ഷ്യമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

 

എന്നാല്‍, ഫോണിന്റെയും ടാബ്‌ലറ്റിന്റെയും ഹോം സ്‌ക്രീനുകളില്‍ നിലവിലുള്ള പേരു തന്നെയാണുണ്ടാവുക. ആപ്പ് സ്റ്റോറുകളിലും വെബ്‌സൈറ്റുകളിലുമാണ് പേരുമാറ്റമുണ്ടാവുക.

രണ്ടും ഫെയ്‌സ്ബുക്കിനു കീഴിലുള്ളതാണെങ്കിലും ഓരോന്നിനും പ്രത്യേകം പ്രത്യേകം സി.ഇ.ഒമാരും പ്രത്യേകം മാനേജ്‌മെന്റും ജീവനക്കാരുമാണുള്ളത്. മുന്‍പ് സ്വതന്ത്രമായിരുന്ന ഇന്‍സ്റ്റഗ്രാമിനെ 2012 ലും വാട്‌സ്ആപ്പിനെ 2014 ലുമാണ് ഫെയ്‌സ്ബുക്ക് ഏറ്റെടുത്തത്.


 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.