2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

രമ്യ ഹരിദാസിനെതിരെ അപകീര്‍ത്തി പോസ്റ്റ്: പൊലിസുകാരനെതിരെ കേസെടുത്തു

പാലക്കാട്: ആലത്തൂര്‍ എം.പി രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ട പൊലിസുകാരനെതിരെ പൊലിസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, അപകീര്‍ത്തി പ്രചാരണം, സമൂഹമാധ്യമ ദുരുപയോഗം എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കൊല്ലങ്കോട് പൊലിസാണ് കേസെടുത്തത്. പറമ്പിക്കുളം സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസര്‍ ദിനൂപിനെതിരെയാണ് കേസെടുത്തത്.

രമ്യ ഹരിദാസിനെ ഫേസ്ബുക്ക് വഴി അപമാനിച്ച വടക്കാഞ്ചേരി സ്വദേശി മുന്ന മുബാറക്, ഈ പോസ്റ്റ് ഷെയര്‍ ചെയ്ത സന്തോഷ്, ഹരിത, റെനില്‍, ഹരി എന്നിവര്‍ക്കെതിരെ എം.പി ആലത്തൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. തനിക്കെതിരെ സി.പി.എം സൈബര്‍ സംഘം സമൂഹമാധ്യമം വഴി തുടര്‍ച്ചയായി ഹീനമായ വ്യക്തിഹത്യ നടത്തുന്നതായി രമ്യ ഹരിദാസം പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.