2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ഫേസ്ബുക് ലൈവി’ന് നിയന്ത്രണം വരുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: ന്യൂസിലന്‍ഡിലെ പള്ളികളില്‍ നടന്ന വെടിവയ്പ് ഫേസ്ബുക്കിലൂടെ ലൈവായി സംപ്രേഷണം ചെയ്തതിനെ തുടര്‍ന്നു ഫേസ്ബുക്ക് ലൈവ് വിഡിയോ ഫീച്ചറിന് നിയന്ത്രണം വരുന്നു. ഫേസ്ബുക് ലൈവ് വിഡിയോ സ്ട്രീമിങ് നിയമങ്ങള്‍ കര്‍ശനമാക്കുന്നത് ആലോചിക്കുന്നതായി വ്യക്തമാക്കിയ ഫേസ്ബുക് അധികൃതര്‍, ഇത്തരം കാര്യങ്ങള്‍ കണ്ടെത്തുന്നതിനും അതു വൈറലാകാതിരിക്കുന്നതിനും സ്വീകരിക്കാവുന്ന നടപടികള്‍ ആലോചിക്കുമെന്നും വ്യക്തമാക്കി.
ഫേസ്ബുക് ലൈവ് ഉപയോഗിക്കുന്നതിനുള്ള നിയമങ്ങള്‍ ശക്തമാക്കുക, വിദ്വേഷം വിതയ്ക്കുന്ന പോസ്റ്റുകള്‍ തിരിച്ചറിയാന്‍ സംവിധാനമുണ്ടാക്കുക തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നതെന്നു ഫേസ്ബുക് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഷെറില്‍ സാന്‍സ്‌ബെര്‍ഗ് പറഞ്ഞു.
ഫേസ്ബുക്കിലൂടെ ഭീകരാക്രമണത്തിന്റെ ലൈവ് വിഡിയോ പ്രചരിച്ച സംഭവത്തില്‍ ഒട്ടേറെ പേര്‍ പരാതി പറഞ്ഞെന്നു വ്യക്തമാക്കിയ അദ്ദേഹം തങ്ങളുടെ കമ്പനി ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പം നിലകൊള്ളുമെന്നും കൂട്ടിച്ചേര്‍ത്തു.
ന്യൂസിലന്‍ഡിലെ ഭീകരാക്രമണ വിഡിയോ ലൈവായി ഫേസ്ബുക്കിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നു കമ്പനി ശക്തമായ സമ്മര്‍ദത്തിലായിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.