2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് ലോകം മൊത്തം പ്രവര്‍ത്തനം നിലച്ചു

 

സോഷ്യല്‍ മീഡിയാ രംഗത്തെ അതികായരായ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നിവയുടെ പ്രവര്‍ത്തനം നിലച്ചു. ലോകത്തെ എല്ലാ ഭാഗത്തു നിന്നും ഇവ നിലച്ചതായി റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്.

ചില സ്ഥലങ്ങളില്‍ രാവിലെ മുതല്‍ ഇടയ്ക്കിടെ ഫെയ്‌സ്ബുക്ക് പ്രവര്‍ത്തനം സ്തംഭിച്ചിരുന്നു. ഇടയ്ക്ക് ശരിയാവുമെങ്കിലും വീണ്ടും നിലയ്ക്കുന്ന സ്ഥിതിയുണ്ടായി.

ഫെയ്‌സ്ബുക്ക് ഡൊമൈന്‍ തന്നെ ലഭിക്കാത്ത അവസ്ഥയുണ്ടായി. വാട്‌സ്ആപ്പിലാണെങ്കില്‍ മെസേജ് അയക്കാനോ സ്വീകരിക്കാനോ പറ്റാതായി. ഇന്‍സ്റ്റഗ്രാമിലും സമാനമായ അനുഭവമുണ്ടായി.

ട്വിറ്ററിലൂടെയും യ്ട്യൂബിലൂടെയും ആളുകള്‍ ഇക്കാര്യം പങ്കുവയ്ക്കുകയാണിപ്പോള്‍. ഫെയ്‌സ്ബുക്കിന്റെ കീഴിലാണ് ഇന്‍സ്റ്റഗ്രാമും വാട്‌സാആപ്പും. സ്തംഭനത്തിന്റെ കാരണം വ്യക്തമായിട്ടില്ല.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.