2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ആധാര്‍ വേണ്ട: പരീക്ഷണം നിര്‍ത്തിയെന്ന് ഫെയ്‌സ്ബുക്ക്

ന്യൂഡല്‍ഹി: പുതിയ അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ കാര്‍ഡ് വേണമെന്ന സംവിധാനത്തില്‍ നിന്ന് പിന്മാറുന്നതായി ഫെയ്‌സ്ബുക്ക്. പരീക്ഷണാര്‍ഥം മാത്രമാണ് സംവിധാനം തുടങ്ങിയതെന്നും തുടരാന്‍ താല്‍പര്യമില്ലെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. ഇന്ത്യയിലെ ചെറിയ വിഭാഗം ആളുകളില്‍ മാത്രമാണ് ഈ ശ്രമം നടത്തിയതെന്നും ഫേസ്ബുക്ക് ബ്ലോഗിലൂടെ വ്യക്തമാക്കി.

ഫെയ്‌സ്ബുക്കില്‍ പുതുതായി തുടങ്ങുന്ന അക്കൗണ്ടുകള്‍ക്കാണ് ആധാര്‍ നമ്പര്‍ നല്‍കാനുള്ള ഒപ്ഷന്‍ വച്ചത്. ആധാര്‍ നമ്പര്‍ നല്‍കുകയാണെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് പിടികിട്ടാന്‍ എളുപ്പമാവും എന്ന സന്ദേശത്തോടെയായിരുന്നു ഇത്.

എന്നാല്‍ സംഭവം വിവാദമായതോടെ ഒപ്ഷന്‍ പിന്‍വലിച്ച് ഫെയ്‌സ്ബുക്ക് തലയൂരുകയായിരുന്നു. തങ്ങള്‍ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നില്ല. പുതിയ അക്കൗണ്ടുകള്‍ തുടങ്ങാന്‍ ആധാര്‍ വിവരങ്ങളുടെ ആവശ്യമില്ലെന്ന് ഫേസ്ബുക്ക് പ്രൊഡക്റ്റ് മാനേജര്‍ തായ്ചി ഹോഷിനോ ബ്ലോഗ്‌പോസ്റ്റില്‍ പറയുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.