2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

വിജയ് മല്യയെ രാജ്യത്തെത്തിക്കാന്‍ നടപടിയെന്ന് വിദേശ മന്ത്രാലയം

ന്യൂഡല്‍ഹി: വായ്പാ തട്ടിപ്പുനടത്തി മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ രാജ്യത്തെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. ജി 20 ഉച്ചകോടിക്കിടെ ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി സംസാരിച്ചതായി മന്ത്രാലയം വക്താവ് ഗോപാല്‍ ബാഗ്ലേ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഇന്ത്യ ഇക്കാര്യത്തില്‍ എത്രത്തോളം പ്രധാന്യം നല്‍കുന്നുണ്ടെന്ന സൂചനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മല്യയുടെ കേസ് പരിഗണിക്കുന്നതിനിടെ കഴിഞ്ഞ ജൂണില്‍ ബ്രിട്ടീഷ് കോടതി പറഞ്ഞത്, മല്യയ്‌ക്കെതിരെ തെളിവു നല്‍കാന്‍ ഇന്ത്യയ്ക്ക് ആയിട്ടില്ലെന്നാണ്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.