2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

സിറിയയില്‍ കെട്ടിടത്തില്‍ സ്‌ഫോടനം: കുട്ടികളുള്‍പ്പെടെ 36 പേര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സിറിയയില്‍ ആറു നില കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 12 പേര്‍ കുട്ടികളാണ്.

സിറിയന്‍ തലസ്ഥാന നഗരിയായ ദമസ്‌കസില്‍ നിന്ന് 350 കിലോ മീറ്റര്‍ വിദൂരത്തുള്ള, തുര്‍ക്കി അതിര്‍ത്തി പ്രദേശമായ സര്‍മദയിലാണ് സംഭവം.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 10 പേരെ രക്ഷപ്പെടുത്തിയതായി സിറിയന്‍ പ്രതിരോധ സേനയായ ‘വൈറ്റ് ഹെല്‍മെറ്റ്‌സ്’ അറിയിച്ചു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഘം പറഞ്ഞു.

കെട്ടിടത്തില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കാമെന്നും ഇതു പൊട്ടിത്തെറിച്ചതാവാന്‍ സാധ്യതയുണ്ടെന്നും സിറിയന്‍ ഒബ്‌സര്‍വേറ്ററി പറഞ്ഞു.

ഏഴു വര്‍ഷത്തെ ആഭ്യന്തര യുദ്ധംമൂലം പാടേ നശിച്ച സിറിയയില്‍ കഴിഞ്ഞയാഴ്ചകളില്‍ ആക്രമണങ്ങള്‍ കുറഞ്ഞിരുന്നു. ദക്ഷിണ പ്രവിശ്യകളായ ദിര്‍ആയും ഖുനൈത്രയും വിമതരില്‍ നിന്ന് സൈന്യം പിടിച്ചെടുത്തതോടെയാണ് ചെറിയൊരു ആശ്വാസം ഉണ്ടായിരുന്നത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.