2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ആറരയ്ക്ക് ശേഷം

ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് ആറുമണിയോടെ അവസാനിക്കും. വോട്ടെടുപ്പ് അവസാനിച്ചാല്‍ ആറരയോടെ വിവിധ ഏജന്‍സികള്‍ നടത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ലഭ്യമാവാന്‍ തുടങ്ങും. ആറരയ്ക്ക് ശേഷം മാത്രമേ എക്‌സിറ്റ് പോളുകള്‍ പുറത്ത് വിടാവൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിന് മുമ്പ് പത്ര,ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി എക്‌സിറ്റ് പോളുകള്‍ പ്രസിദ്ധീകരിച്ചാല്‍ അതിനെതിരേ കടുത്ത നടപടിയുണ്ടാവുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ഏഴ് ഘട്ടങ്ങളായാണ് ഇത്തവണ വോട്ടെടുപ്പ് നടന്നത്. എട്ട് സംസ്ഥാനങ്ങളിലെ 59 നിയമസഭാ മണ്ഡലങ്ങളാണ് ഏഴാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. ഈ മാസം 23നാണ് വോട്ടെണ്ണല്‍.

അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ ഉച്ചക്ക് രണ്ടുമണി വരെ 41.41 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ട് മണി വരെ ബംഗാളില്‍ 49.79 ഉം മധ്യപ്രദേശില്‍ 46.03 ശതമാനം പോളിങ് രേഖപ്പെടുത്തി. ജാര്‍ഖണ്ഡ് 52%, യുപി 37%, പഞ്ചാബ് 37.89%,ഹിമാചല്‍ പ്രദേശ് 43.68%,ഛത്തീസ്ഗഡ് 37.50%, ബിഹാര്‍ 36% എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ പോളിങ് ശതമാനം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.