2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പാലായില്‍ യു.ഡി.എഫെന്ന് എക്‌സിറ്റ് പോള്‍; നിലയും മെച്ചപ്പെടുത്തും

 

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍. ഏഷ്യാനെറ്റ് ന്യൂസും എ.സെഡ് റിസേര്‍ച്ചും സംയുക്തമായി നടത്തിയ പ്രവചനത്തിലാണ് യു.ഡി.എഫ് നില മെച്ചപ്പെടുത്തുമെന്ന് വിലയിരുത്തുന്നത്.

യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് 48 ശതമാനവും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന് 32 ശതമാനവും എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍. ഹരിയ്ക്ക് 19 ശതമാനവും മറ്റുള്ളവര്‍ക്ക് ഒരു ശതമാനവും വോട്ടുകളാണ് എക്‌സിറ്റ് പോള്‍ കണക്കാക്കുന്നത്.

2011ല്‍ യു.ഡി.എഫിന് 49ഉം 2016ല്‍ 42ഉം ശതമാനവും വോട്ടുകളാണ് ലഭിച്ചത്. 2011ല്‍ എല്‍.ഡി.എഫിന് 45 ശതമാനവും 2016ല്‍ 39 ശതമാനവും വോട്ടുകളും 2011ല്‍ എന്‍.ഡി.എ 5 ശതമാനവും 2016ല്‍ 18 ശതമാനവും വോട്ടുകളും നേടിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയത് 51.90 ശതമാനവും എല്‍.ഡി.എഫ് 25.97 ശതമാനവും എന്‍.ഡി.എ 20.56 ശതമാനവും വോട്ടുകളാണ് നേടിയത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.