2019 June 26 Wednesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

പരീക്ഷക്കുവരുന്ന കുട്ടികള്‍ക്ക് ശൗചാലയ സൗകര്യം ഉറപ്പാക്കണം

  • കടയ്ക്കലിലെ വിദ്യാര്‍ഥിയുടെ ദുരിതാനുഭവത്തെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പിന്റേതാണ് ഉത്തരവ്

തിരുവനന്തപുരം: കുട്ടികള്‍ക്ക് പരീക്ഷയ്ക്കിടെ സമ്മര്‍ദ്ദമുണ്ടാക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ശൗചാല സൗകര്യമൊരുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. പരീക്ഷാ സൂപ്രണ്ടുമാര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ഉത്തരവില്‍് വ്യക്തമാക്കുന്നു. കടയ്ക്കലില്‍ വിദ്യാര്‍ഥിക്ക് ശൗചാലയ സൗകര്യം നിഷേധിച്ച സാഹചര്യത്തിലാണ് ഉത്തരവ്. സംഭവത്തില്‍ കുട്ടിക്ക് ഈ സൗകര്യം നിഷേധിച്ച അധ്യാപികക്കെതിരേ ബാലാവകാശ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്. രക്ഷിതാക്കള്‍ പൊലിസിലും പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച കെമിസ്ട്രി പരീക്ഷ തുടങ്ങിയ ഉടനെയാണ് എസ്എസ്എല്‍സി വിദ്യാര്‍ത്ഥിക്ക് പരീക്ഷ ഹാളില്‍ വച്ച് വയറുവേദന അനുഭവപ്പെടുകയും കുട്ടി ഇന്‍വിജിലേറ്ററിനെ ആവശ്യം അറിയിക്കുകയും ചെയ്തത്. എന്നാല്‍ വിദ്യാര്‍ഥിയുടെ ബുദ്ധിമുട്ട് പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ അറിയിക്കാനും അധ്യാപിക വിസമ്മതിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Trending News