2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഗോവ മുന്‍ ആരോഗ്യമന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു

 

പനാജി: ഗോവ മുന്‍ ആരോഗ്യമന്ത്രിയും ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റുമായ ഡോ. സുരേഷ് അമോര്‍കര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ജൂണ്‍ 21നായിരുന്നു അദ്ദേഹത്തെ കൊവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ഫ്രാന്‍സിസ്‌കോ സര്‍ദിന്‍ഹ മന്ത്രിസഭയിലും ആദ്യത്തെ മനോഹര്‍ പരീക്കര്‍ മന്ത്രിസഭയിലും ആരോഗ്യ, തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു അമോങ്കര്‍.

മരണത്തില്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ് ദുഃഖം രേഖപ്പെടുത്തി. 1999 ല്‍ പാലെ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തിയത്. 2002 ലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രതിനിധിയായി ജയിച്ച് സഭയിലെത്തി. 1999 മുതല്‍ 2000 വരെയാണ് ഫ്രാന്‍സിസ്‌കോ സര്‍ദിന്‍ഹ മന്ത്രിസഭയില്‍ ആരോഗ്യ, സാമൂഹ്യക്ഷേമ, തൊഴില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.