2018 February 17 Saturday
എല്ലാവരും ഒരുപോലെ കഴിവുള്ളവരാകണമെന്നില്ല. എന്നാല്‍, സ്വന്തം കഴിവുകളെ വികസിപ്പിച്ചെടുക്കാനുള്ള അവസരം ഏവര്‍ക്കും ഒരുപോലെയാണ്.
എ.പി.ജെ അബ്ദുല്‍ കലാം

മുന്‍ ഡി.ജി.പി ജോസഫ് തോമസ് അന്തരിച്ചു

കൊച്ചി: മുന്‍ ഡി.ജി.പി ജോസഫ് തോമസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വിജിലന്‍സ് ഡയറക്ടറായും പൊലിസ് ആസ്ഥാനത്ത് ഐ.ജിയായും പ്രവര്‍ത്തിച്ച ഇദ്ദേഹം 2001ലാണ് വിരമിച്ചത്. സൈനിക സേവനത്തിന് ശേഷമാണ് ഇദ്ദേഹം പൊലിസില്‍ എത്തിയത്. വിശാല കൊച്ചി വികസന അതോറിറ്റിയുടെ ചെയര്‍മാനായി ജോസഫ് തോമസ് പ്രവര്‍ത്തിച്ച കാലത്താണ് കൊച്ചി രാജ്യാന്തര സ്റ്റേഡിയം പണിതീര്‍ത്തത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.