2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

ബി.ജെ.പി അധികാരത്തിലെത്തിയ 2014ലെ തെരഞ്ഞെടുപ്പില്‍ ഇ.വി.എം ഹാക്ക് ചെയ്തുവെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ സൈബര്‍ വിദഗ്ധന്‍

  • ഇന്ത്യന്‍ ഇ.വി.എം രൂപകല്‍പ്പനയില്‍ പങ്കാളിയായിരുന്നു സയ്യദ് ഷൂജ
  • ഹാക്കിങ് രഹസ്യമറിയാവുന്നതിനാലാണ് ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടത്

ന്യൂഡല്‍ഹി: 2014ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്തിരുന്നുവെന്ന് അമേരിക്കന്‍ സൈബര്‍ വിദഗ്ധന്‍. ഇന്ത്യന്‍ ഇ.വി.എം രൂപകല്‍പ്പനയില്‍ പങ്കാളിയായിരുന്ന സയ്യദ് ഷൂജയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സൈബര്‍ വിദഗ്ധന്‍. ലണ്ടനില്‍ വച്ചാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഹാക്കിങ് രഹസ്യം അറിയാവുന്നതിനാലാണ് ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്നും സയ്യദ് ഷൂജ പറഞ്ഞു. ആവശ്യമെങ്കില്‍ ഹാക്ക് ചെയ്ത രീതി വീണ്ടും കാണിക്കാമെന്നും ഹാക്കര്‍ സയ്യദ് ഷൂജ പറഞ്ഞു.

ലണ്ടനില്‍ വച്ചു നടന്ന വീഡിയോ കോണ്‍ഫെറന്‍സിലൂടെയാണ് മാധ്യമപ്രവര്‍ത്തകരോട് ഷൂജ ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാല്‍, സയ്യദ് ഷൂജയുടെ പ്രസ്താവനയെ എതിര്‍ത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇ.വി.എമ്മില്‍ കൃത്രിമം നടത്താന്‍ കഴിയുമെന്ന വാദം തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍.

2014ലെ ഇലക്ഷനിലാണ് ബി.ജെ.പി ദേശീയ തലത്തില്‍ അധികാരത്തിലെത്തുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.