2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

കണ്ണടയില്‍ ഘടിപ്പിച്ച ഒളിക്യാമറയില്‍ പതിഞ്ഞ ദ്യശ്യങ്ങള്‍ പൊലിസിന്, സ്വാമി ചിന്‍മയാനന്ദിനെതിരെ നിര്‍ണായക തെളിവുകള്‍

 

ഡല്‍ഹി ഉന്നത ബിജെപി നേതാവും മുന്‍കേന്ദ്ര മന്ത്രിയുമായ സ്വാമി ചിന്‍മയാനന്ദിനെതിരെ നിയമ വിദ്യാര്‍ഥിയെ ഒരു കൊല്ലത്തോളം പീഡിപിച്ച കേസില്‍ നിര്‍ണായക വഴിതിരിവ്. പീഡനത്തിന് ഇരയായ നിയമ വിദ്യാര്‍ഥി തന്റെ കണ്ണടയില്‍ ഘടിപ്പിച്ച ഒളിക്യാമറയില്‍ പതിഞ്ഞ ദ്യശ്യങ്ങള്‍ സുഹൃത്ത് വഴി പൊലിസിന് കൈമാറി.
ലോ കോളേജില്‍ പ്രവേശനാവിശ്യര്‍ഥം സ്വാമി ചിന്‍മയാനന്ദിനെ സമിപിച്ചിരുന്നു, വിദ്യാര്‍ഥിനിക്ക് ലൈബ്രറിയില്‍ ജോലി നല്‍കിയ ശേഷം കുളിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി അത് കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്തായിരുന്നു പീഡനം. പീഡനം തുടര്‍ന്നപ്പോഴാണ് പെണ്‍കുട്ടി കണ്ണടയില്‍ ഘടിപ്പിച്ച ഒളിക്യാമറയില്‍ പതിഞ്ഞ ദ്യശ്യങ്ങള്‍ പകര്‍ത്തിയത്. ഇത് നിര്‍ണായക തെളിവാകുമെന്നാണ് കരുതപ്പെടുന്നത്. മുന്‍പ് വാജ്‌പോയി മന്ത്രി സഭയില്‍ കേന്ദ്രമന്ത്രിയായിരുന്ന സ്വാമി ചിന്‍മയാനന്ദ് ബിജെപിയുടെ ഉന്നതനായ നേതാവാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.