2019 March 18 Monday
സദ്‌വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് – മുഹമ്മദ് നബി (സ)

ദൈവത്തിനു പോലും പീഡനം തടയാനാവില്ല; യോഗിയെ പിന്‍തുണച്ച് ബിജെപി എംഎല്‍എയുടെ വിവാദ പ്രസ്താവന

ലക്‌നോ: സ്ത്രീ പീഡനങ്ങളും ബലാത്സംഗങ്ങളും നിയമംകൊണ്ട് ചെറുക്കാനിവില്ലെന്ന് പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. ദൈവം ഭൂമിയില്‍ ഇറങ്ങിയാല്‍ പോലും ബലാത്സംഗങ്ങള്‍ തടയാനാവില്ല- സുരേന്ദ്ര സിംഗ് പറഞ്ഞു.

യുപിയില്‍ യോഗി ഭരണത്തില്‍ വര്‍ധിച്ചുവരുന്ന പീഡനക്കേസുകളെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു എംഎല്‍എയുടെ പ്രതികരണം. യോഗി സര്‍ക്കാറിന്റെ കഴിവുകേടിനെയാണ് എംഎല്‍എ താത്വികമായി അവലോകനം ചെയ്തത്.

സ്ത്രീകളെ പീഡിപ്പിക്കുന്നവരെ വെടിവച്ചുകൊല്ലണമെന്നും എംഎല്‍എ പറയുന്നു. അവരെ ജയിലില്‍ അയയ്ക്കുന്നതില്‍ കാര്യമില്ല. പീഡനശ്രമങ്ങള്‍ മലിനമായ മനസില്‍നിന്ന് ഉണ്ടാകുന്നതാണ്. ധാര്‍മിക മൂല്യങ്ങളില്‍ ബോധവല്‍ക്കരണമാണ് പീഡനം കുറയ്ക്കാനുള്ള പോംവഴി. അതല്ലാതെ നിയമത്തിനോ നിയമപാലകര്‍ക്കോ യാതൊന്നും ചെയ്യാന്‍ കഴിയില്ലെന്നും സുരേന്ദര്‍ സിംഗ് പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.