2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

യൂറോപ്പിലെ ഏറ്റവും വലിയ മുസ്‌ലിം പള്ളി വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു; ഒരേസമയം 70,000 പേരെ ഉള്‍ക്കൊള്ളുന്ന പള്ളി സ്ഥിതിചെയ്യുന്നത് ചെച്‌നിയയില്‍

 

മോസ്‌ക്കോ: നിര്‍മാണം പൂര്‍ത്തിയായ യൂറോപ്പിലെ ഏറ്റവും വലിയ മുസ്‌ലിം പള്ളി ചെച്‌നിയയില്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള നേതാക്കളുള്‍പ്പെടെ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു പള്ളിയുടെ ഉദ്ഘാടനം. പ്രവാചകന്റെ പേരിലാവും പള്ളി അറിയപ്പെടുക. ചെച്ചന്‍ തലസ്ഥാനമായ ഗ്രോസ്‌നിയലിലുള്ള ഷാലിയിലാണ് പള്ളി സ്ഥിതിചെയ്യുന്നത്. ഉസ്‌ബെക് ആര്‍കിടെക്ചര്‍ രൂപകല്‍പ്പന ചെയ്ത ഈ പള്ളി 9,700 അടിയാണുള്ളത്. ഒരേസമയം, 70,000 പേര്‍ക്ക് ഈ പള്ളിയില്‍ നിസ്‌കരിക്കാന്‍ കഴിയും.

 

വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനാണ് പള്ളി തുറന്നുകൊടുത്തത്. വേള്‍ഡ് മുസലിം ലീഗ് സെക്രട്ടറി ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഇസ്സയാണ് ജുമുഅക്ക് നേതൃത്വം നല്‍കിയത്. യു.എ.ഇ മന്ത്രി ശെയ്ഖ് നഹ്‌യാന്‍ ബിന്‍ മുബാറക്, സഊദി മന്ത്രി ശെയ്ഖ് അബ്ദുല്ലത്തീഫ് അല്‍ ശൈഖ്, കുവൈത്ത് അമീറിന്റെ ഉപദേശകന്‍ ഡോ. അബ്ദുല്ലാ അല്‍ മതൂഖ്, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസലാമിക കോര്‍പറേഷന്‍ (ഒ.ഐസി) സെക്രട്ടറി ജനറല്‍ യൂസുഫ് അല്‍ ഉതൈമീന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

 

മേഖലയുടെ സംസ്‌കാരത്തിന് പള്ളിക്ക് വലിയ സംഭാവനനല്‍കാനാവുമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുട്ടിന്‍ അഭിപ്രായപ്പെട്ടു.

Europe’s largest masjid inaugurated in Russia


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News