2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അതിര്‍ത്തികള്‍ തുറക്കാന്‍ യൂറോപ്പ്

ബ്രസ്സല്‍സ്: കൊവിഡ് മഹാമാരി വ്യാപനത്തെത്തുടര്‍ന്ന് അടച്ച രാജ്യാന്തര അതിര്‍ത്തികള്‍ ഈ മാസം അവസാനത്തോടെ തുറക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍. ജൂണ്‍ അവസാനത്തോടെ രാജ്യാന്തര അതിര്‍ത്തികള്‍ തുറക്കുമെന്ന് യുറോപ്യന്‍ യൂനിയന്‍ ആഭ്യന്തര കാര്യ കമ്മീഷനര്‍ യില്‍വാ ജൊഹാന്‍സന്‍ അറിയിച്ചു. അംഗരാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുന്‍പാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്.

ചില യൂറോപ്യന്‍ രാജ്യങ്ങള്‍ അതിര്‍ത്തി തുറന്നെങ്കിലും ഭൂരിഭാഗം അതിര്‍ത്തികളും അടഞ്ഞു കിടക്കുകയാണ്. ഇംഗ്ലണ്ടില്‍ ഈ മാസം 15 വരെ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. സ്‌പെയിനില്‍ ജൂലൈ ഒന്നുമുതല്‍ വിനോദ സഞ്ചാരികള്‍ക്ക ്പ്രവേശനം നല്‍കും. ഈ മാസം 22ന് അതിര്‍ത്തികള്‍ പൂര്‍ണമായും തുറന്നുകൊടുക്കുമെന്നു വിനോദ സഞ്ചാര വകുപ്പ് മന്ത്രി അറിയിച്ചു. സ്‌പെയിനില്‍ ഇതു വരെ 28000ത്തോളം മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.