2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

യൂറോപ്യന്‍ യൂണിയനിലെ അംഗത്വം: ബ്രിട്ടനില്‍ ഹിതപരിശോധന തുടങ്ങി

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ പിന്മാറണോ എന്ന കാര്യത്തില്‍ ജനാഭിപ്രായമറിയാനുള്ള ഹിതപരിശോധന തുടങ്ങി. 4.65 കോടി വോട്ടര്‍മാരാണ് ഇക്കാര്യത്തില്‍ തീരുമാനം അറിയിച്ച് വോട്ടുചെയ്യുക. ബ്രിട്ടന്‍ സമയം രാവിലെ ഏഴു മണിക്കാണ് വോട്ടിങ് ആരംഭിച്ചത്. രാത്രി പത്തു മണിവരെ വോട്ടെടുപ്പ് തുടരും. എക്‌സിറ്റ് പോളുകള്‍ ഇല്ലാത്തതിനാല്‍ വോട്ടിങ് അവസാനിച്ചശേഷം മാത്രമായിരിക്കും പോളിങ് വിവരങ്ങള്‍ അറിയാനാവൂ. വെള്ളിയാഴ്ച രാവിലെയോടെ അന്തിമ ഫലവും അറിയാനാവും.

പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തിലുള്ള തുടരണമെന്ന വിഭാഗവും പ്രതിപക്ഷാംഗമായ ബോറിസ് ജോണ്‍സന്‍ നേതൃത്വം നല്‍കുന്ന പിന്മാറണമെന്ന വിഭാഗവും രാജ്യമൊട്ടാകെ വ്യാപകമായ പ്രചാരണം നടത്തിയിരുന്നു. ഹിതപരിശോധനയുടെ ഔദ്യോഗിക പ്രചാരണം ചൊവ്വാഴ്ച സമാപിച്ചിരുന്നു.

ആദ്യഘട്ട സര്‍വേകളില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്നു പിന്മാറണമെന്ന വാദത്തിനാണു ഭൂരിപക്ഷം ലഭിച്ചതെങ്കില്‍ കൊട്ടിക്കലാശത്തിലേക്കു നീങ്ങുമ്പോള്‍ കാമറൂണിന്റെ പക്ഷം നേട്ടമുണ്ടാക്കിയതായാണു സൂചന.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.