2019 June 24 Monday
ഭരിച്ചതുകൊണ്ടായില്ല ഭരണം ഉണ്ടെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴേ ഏതൊരു ഗവണ്‍മെന്റും അര്‍ഥവത്താകുന്നുള്ളൂ -കാറല്‍ മാക്‌സ്‌

ജലന്ധര്‍ ബിഷപ്പിനെ വിളിച്ചുവരുത്തും; ഒരാഴ്ചയ്ക്കകം ഹാജരാകണം

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അന്വേഷണ സംഘം നോട്ടിസ് അയയ്ക്കും.

ഒരാഴ്ചയ്ക്കകം നേരിട്ടു ഹാജരാകാനാണ് നോട്ടിസ്. നാളെ കൊച്ചിയില്‍ ചേരുന്ന ഉന്നതതല പൊലിസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ തീരുമാനമുണ്ടാകും.

വ്യാഴാഴ്ച ബിഷപ്പിനു നോട്ടിസ് നല്‍കിയേക്കും. ഏറ്റുമാനൂര്‍ വച്ചു ബിഷപ്പിനെ ചോദ്യം ചെയ്യുമെന്നാണ് സൂചന.

തനിക്കെതിരെ കന്യാസ്ത്രീയുടെ പരാതി ഗൂഢാലോചനയാണെന്ന വാദവുമായി ബിഷപ്പ് രംഗത്തെത്തിയിരുന്നു. കന്യാസ്ത്രീകളുടെ സമരവും ഗൂഢാലോചനയുടെ ഭാഗമാണ്. കന്യാസ്ത്രീകളെ മുന്‍നിര്‍ത്തി സഭയെ തകര്‍ക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും വാര്‍ത്താ ഏജന്‍സി എന്‍ഐഎക്കു നല്‍കിയ അഭിമുഖത്തില്‍ ബിഷപ്പ് പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.