2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

ജെറ്റ് എയര്‍വേസിന്റെ ഓഹരികള്‍ വാങ്ങാന്‍ തയ്യാറായി എതിഹാദ്

മുംബൈ/അബൂദബി: സാമ്പത്തിക പ്രതിസന്ധിമൂലം പ്രവര്‍ത്തനം നിലച്ച ജെറ്റ് എയര്‍വേസിന്റെ ഓഹരികള്‍ വാങ്ങാന്‍ തയ്യാറായി പ്രമുഖ എമിറാത്തി എയര്‍ലൈന്‍ സര്‍വീസായ എതിഹാദ് എയര്‍വെയ്‌സ്. ജെറ്റ് എയര്‍വെയ്‌സ് ഓഹരി ലേലത്തില്‍ പങ്കെടുക്കാന്‍ എതിഹാദ് എയര്‍വെയ്‌സ് അപേക്ഷ നല്‍കി. കടക്കെണി മൂലമാണ് ജെറ്റ് എയര്‍വെയ്‌സ് പ്രതിസന്ധിയിലായത്. വിമാനക്കമ്പനിക്ക് വായ്പ നല്‍കിയ ബാങ്കുകളാണ് ലേല നടപടികള്‍ക്കായി അപേക്ഷ ക്ഷണിച്ചത്.

ഉപാധികളോടെയാണ് ഓഹരി വാങ്ങുന്നതിന് എതിഹാദ് സന്നദ്ധത അറിയിച്ചത്. ജെറ്റിന്റെ മുഴുവന്‍ ഓഹരികളും വാങ്ങാന്‍ തയ്യാറല്ലെന്നും എതിഹാദ് വ്യക്തമാക്കി. നലവില്‍ ജെറ്റിന്റെ കുറച്ച് ഓഹരികള്‍ എതിഹാദിന്റെ പക്കലുണ്ട്. ചില ഉപാധികള്‍ മുന്നോട്ട് വച്ച് കുറച്ച് ഓഹരികള്‍ കൂടി വാങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് എതിഹാദ് വക്താവ് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.