2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

കത്‌വ പെണ്‍കുട്ടിയുടെ കുടുംബത്തിന് പിന്തുണയുമായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ജമ്മുവില്‍

ജമ്മു: കത്‌വയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് പിന്തുണയുമായി മുസ്‌ലിം ലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീര്‍ ജമ്മുവിലെത്തി. ഇന്നു രാവിലെയാണ് ബഷീറും സംഘവും ജമ്മുവിലെത്തിയത്.

പെണ്‍കുട്ടിയുടെ വളര്‍ത്തുപിതാവിനെ കണ്ട് സംസാരിച്ച അദ്ദേഹം നിയമസഹായം അടക്കമുള്ള പിന്തുണയെപ്പറ്റി ചര്‍ച്ച ചെയ്തു. ഇവിടെ നിന്ന് 130 കിലോമീറ്റര്‍ ദൂരത്ത് പത്തുലിതോപ്പിലാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്നത്. അവിടെയും ഇ.ടി സന്ദര്‍ശനം നടത്തും.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.