2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

എറണാംകുളം-ഹൗറ എക്‌സ്പ്രസ് ജെ.സി.ബിയുമായി കൂട്ടിയിടിച്ചു

ഭുവനേശ്വര്‍ : എറണാകുളം ഹൗറ എക്‌സ്പ്രസ് ജെ.സി.ബിയില്‍ ഇടിച്ചു. ഒഡീഷയിലെ ഹരിദാസ്പുര റെയില്‍വേ സ്‌റ്റേഷനടുത്ത് വെച്ചുള്ള ലെവല്‍ ക്രോസിംഗില്‍ ഇന്നു രാവിലെയായിരുന്നു സംഭവം. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

തീവണ്ടിയുടെ മുന്‍ ഭാഗത്ത് സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

സംഭവത്തില്‍ ലെവല്‍ ക്രോസ് ജീവനക്കാരനെ കൃത്യ വിലോപത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തതായി ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അറിയിച്ചു. അപകടത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.