2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ഇ.പിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച; ജലീലിന് ഹജ്ജ്, വഖഫിനോടൊപ്പം ഉന്നതവിദ്യാഭ്യാസവും

തിരുവനന്തപുരം: ഇപി ജയരാജന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും. ഇന്നു നടന്ന സംസ്ഥാന സമിതിയിലാണ് സത്യപ്രതിജ്ഞാ തിയതി സംബന്ധിച്ച് തീരുമാനമായത്.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.

ഒരു മന്ത്രി കൂടി സി.പി.എമ്മിനു ലഭിക്കുമ്പോള്‍ പകരം കാബിനറ്റ് റാങ്കില്‍ ചീഫ് വീപ്പ് സ്ഥാനം സി.പി.ഐക്ക് നല്‍കാമെന്ന് ധാരണയായി.

ഈ മാസം പത്തൊന്‍പതിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി അമേരിക്കയിലേക്കു പോകുന്നത്. അതിനുമുന്‍പ് ജയരാജനെ മന്ത്രിസഭയിലെത്തിക്കാനാണ് ദ്രുതഗതിയില്‍ നീക്കങ്ങള്‍ നടക്കുന്നത്.

ജയരാജന്‍ മന്ത്രിസഭയിലേക്ക് വരുന്നതോടെ വ്യവസായ വകുപ്പുതന്നെ അദ്ദേഹത്തിന് ലഭിച്ചേക്കും. വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന് തദ്ദേശ വകുപ്പ് നല്‍കും. പകരം ജലീലിന് ഹജ്ജ്, വഖഫ്‌ വകുപ്പ് നല്‍കും. ഒപ്പം ഉന്നത വിദ്യാഭ്യാസ വകുപ്പും. മറ്റ് അഴിച്ചു പണിയൊന്നുമില്ലെന്നാണ് സൂചന.

നേരത്തെ മന്ത്രിസഭയിലെ രണ്ടാമനായ ജയരാജന് തന്നെയായിരിക്കും മുഖ്യമന്ത്രി അമേരിക്കയില്‍ പോകുമ്പോള്‍ ചുമതല നല്‍കുക.

വിശ്വസ്തനെ ചുമതല ഏല്‍പ്പിക്കുക എന്നതാണ് എത്രയും പെട്ടെന്ന് ജയരാജനെ മന്ത്രിസഭയിലേയ്ക്ക് കൊണ്ടുവരാന്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ വേഗത്തിലാക്കിയത്.



 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.