
ന്യൂഡല്‍ഹി: മലിനീകരണത്തില്‍ ഗംഗ നദി ലോകത്ത് രണ്ടാം സ്ഥാനത്തെന്നു പഠനങ്ങള്‍. ഓരോ വര്‍ഷവും 115, 000 ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് നദിയില്‍ ഒഴുക്കുന്നത്.
ചൈനയിലെ യാങ്സ്റ്റേ നദിയാണ് മലിനീകരണത്തില്‍ ഒന്നാം സ്ഥാനത്ത്. 330,000 ടണ്‍ മാലിന്യമാണ് ഈ നദി വഹിക്കുന്നത്.
ദ ഓഷ്യന്‍ ക്ലീന്‍അപ്പ് സംഘടനയിലെ ഗവേഷകരാണ് പഠനം നടത്തിയത്. മലിനവസ്തുക്കള്‍ കടലില്‍ ഒഴുക്കുന്നതില്‍ ലോകത്ത് ഒന്നാംസ്ഥാനത്ത് ഏഷ്യന്‍ നദികളാണെന്നും പഠനം പറയുന്നു.
1.15 മില്യനും 2.41 മില്യനും ഇടയില്‍ ടണ്‍ മാലിന്യങ്ങളാണ് വര്‍ഷവും നദികളിലൂടെ ഒഴുകി കടലിലെത്തുന്നത്. നദികളിലൂടെ എത്തുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നമുദ്രങ്ങളെ നശിപ്പിക്കുന്നതായും പഠനം പറയുന്നു.
20 നദികളില്‍നിന്നാണ് മൂന്നില്‍ രണ്ടുഭാഗം മാലിന്യങ്ങളും സമുദ്രങ്ങളില്‍ എത്തുന്നത്. ഈ നദികളില്‍ ഭൂരിഭാഗവും ഏഷ്യയില്‍ ഉള്ളതാണ്.