2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

റിയാന്റെ കിണര്‍ ആഫ്രിക്കയുടേയും

ക്ലാസ് മുറിയില്‍വച്ചാണ് റിയാന്‍ ആഫ്രിക്കയിലെ ജനങ്ങളുടെ ജലദുരിതത്തെക്കുറിച്ച് കേള്‍ക്കുന്നത്. ജനതയ്ക്ക് ഭൂഗര്‍ഭ ജലം കുഴിച്ചെടുക്കാന്‍ തുക സ്വരൂപിക്കുന്നതിലായി കൊച്ചു മിടുക്കന്റെ ശ്രദ്ധ. ഒരു കിണര്‍ കുഴിക്കാന്‍ 70 ഡോളര്‍ മതി എന്ന ടീച്ചറുടെ വാക്ക് റിയാന്‍ മനസില്‍ കൊണ്ടു നടന്നു. കരകൗശലവസ്തുക്കള്‍ നിര്‍മിക്കാനാവശ്യമായ പൈന്‍ മരക്കായകള്‍ ശേഖരിച്ചും ചെറുജോലികള്‍ ചെയ്തും ആ കൊച്ചു മിടുക്കന്‍ ഒരു കിണറിനാവശ്യമായ പണം സ്വരൂപിച്ചു. താന്‍ സ്വരൂപിച്ച തുകയുമായി വാട്ടര്‍ ക്യാന്‍ എന്ന സംഘടനാപ്രതിനിധികളെ റിയാന്‍ മാതാപിതാക്കള്‍ക്കൊപ്പം സന്ദര്‍ശിച്ചു. എന്നാല്‍ അവിടെ എത്തിയപ്പോഴാണ് 70 ഡോളര്‍ കൊണ്ട് ഒരു കിണര്‍ കുഴിക്കാന്‍ സാധിക്കില്ലെന്ന് റിയാന് മനസിലായത്.

കുഞ്ഞുറിയാന്‍

രണ്ടായിരം ഡോളറെങ്കിലും ലഭിച്ചാലേ ഒരു കിണര്‍ കുഴിക്കാന്‍ സാധിക്കൂ എന്ന സംഘടനാ പ്രതിനിധികളുടെ വാക്കുകള്‍ അവനെ വല്ലാതെ വേദനിപ്പിച്ചു. റിയാനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പുറം ലോകത്തെത്തിച്ചു. രണ്ടായിരം ഡോളര്‍ തികഞ്ഞപ്പോള്‍ റിയാന്‍ ഇത്രമാത്രം അറിയിച്ചു- ഈ കിണര്‍ ഒരു സ്‌കൂളിന്റെ അരികില്‍ കുഴിക്കുകയാണെങ്കില്‍ അനേകം കുട്ടികള്‍ക്ക് ജലം ലഭ്യമാകുമെന്ന് കരുതുന്നു. സിപിഎആര്‍, വാട്ടര്‍ ക്യാന്‍ തുടങ്ങിയ സംഘടനാ പ്രതിനിധികള്‍ റിയാന്റെ സ്വപ്നം ഉഗാണ്ടയിലെ അംഗോളാ പ്രൈമറി സ്‌കൂളിനടുത്താണ് പൂവണിയിക്കാനുദ്ദേശിച്ചത്.
പ്രദേശത്ത് കിണര്‍ നിര്‍മിക്കാന്‍ മാസങ്ങള്‍ തന്നെ വേണ്ടി വരുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏറ്റവും എളുപ്പത്തില്‍ കിണര്‍ നിര്‍മിക്കാന്‍ സാധിക്കുന്ന സംവിധാനത്തെക്കുറിച്ച് സംഘടാപ്രതിനിധികള്‍ അന്വേഷണം നടത്തി. എന്നാല്‍ ഇരുപത്തയ്യായിരം ഡോളറെങ്കിലും ഇതിന് ചെലവാകും. ആ കൊച്ചു വിദ്യാര്‍ഥിയുടെ ശ്രദ്ധ പിന്നെ ഇരുപത്തയ്യായിരം ഡോളറിലേക്കായി. ഒടുവില്‍ ആ കടമ്പയും കടന്ന് കിണര്‍ എന്ന സ്വപ്നം പുലര്‍ന്നു. 2000ത്തിലായിരുന്നു അത്. അന്ന് റിയാന് ഒമ്പത് വയസ്സ്. വര്‍ഷങ്ങള്‍ക്കു ശേഷം റിയാന്‍സ് വെല്‍ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി ഇന്നും സന്നദ്ധ പ്രവര്‍ത്തന രംഗത്ത് 27കാരനായ റിയാന്‍ സജീവമാണ്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.