2018 December 13 Thursday
തനിക്കു ലഭിച്ച കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല

പി.എന്‍.ബി തട്ടിപ്പുനടന്നത് 2017-18 കാലത്തെന്ന് സി.ബി.ഐ

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് നീരവ് മോദി തട്ടിപ്പു നടത്തിയത് 2017-18 കാലത്താണെന്ന് സി.ബി.ഐയുടെ പ്രഥമ വിവര റിപ്പോര്‍ട്ട്. 2011 ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് അഴിമതി നടന്നതെന്ന് ബി.ജെ.പി നേതാക്കളും വക്താക്കളും നിരന്തരം ആരോപിക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

2011 ല്‍ തട്ടിപ്പ് ആരംഭിച്ചിരുന്നുവെങ്കില്‍ 11,300 കോടിയ്ക്കും മുകളില്‍ തുക ബാങ്കിനു നഷ്ടമാവുമായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സി.ബി.ഐ ചോദ്യം ചെയ്ത പി.എന്‍.ബിയിലെ നാല് ഉദ്യോഗസ്ഥരും ഇതേ കാലയളവിലാണ് ഇവിടെ ജോലി ചെയ്തിരുന്നത്.

ബെച്ചു തിവാരി, സഞ്ജയ് കുമാര്‍ ബിശ്വാസ്, മൊഹിന്ദര്‍ കുമാര്‍ ശര്‍മ, മനോജ് കാരാട്ട് എന്നിവരെയാണ് സി.ബി.ഐ ചോദ്യം ചെയ്തിരുന്നത്.

നീരവ് മോദിക്ക് തട്ടിപ്പ് നടത്താന്‍ സഹായം ചെയ്തു കൊടുത്തെന്ന ആരോപണം ഉയര്‍ന്നിട്ടുള്ള ഗോകുല്‍നാഥ് ഷെട്ടി, മനോജ് കാരാട്ട് എന്നിവരുടെ പേരുകള്‍ സി.ബിഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.