2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

എന്‍ഡോസള്‍ഫാന്‍: ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍, സമരം അവസാനിപ്പിച്ചു

 

തിരുവനന്തപുരം: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സമരക്കാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിച്ചത്.

കഴിഞ്ഞ അഞ്ച് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുകയായിരുന്നു എന്‍ഡോസള്‍ഫാന്‍ ഇരകളും അമ്മമാരും. ചര്‍ച്ചയുടെ അവസാന ഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു.

വിദഗ്ധ സമിതി കണ്ടെത്തിയ എല്ലാവരെയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം ആരംഭിച്ചത്. ഇരകള്‍ക്ക് നീതി തേടി കാസര്‍കോട്ടെ അമ്മമാര്‍ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് സങ്കടമാര്‍ച്ച് നടത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടല്‍.

സമരക്കാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കി. 1905 പേരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 2017ല്‍ 18 വയസ് തികഞ്ഞവര്‍ക്ക് ആനുകൂല്യം നല്‍കും. മറ്റു കാര്യങ്ങള്‍ പരിശോധിക്കാന്‍ കാസര്‍കോട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍ ചര്‍ച്ചക്ക് ശേഷം പറഞ്ഞു.

സാമൂഹിക പ്രവര്‍ത്തകയായ ദയാബായിയുടെ നേതൃത്വത്തിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ അമ്മമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.